ഇമിഗ്രെഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐ സി ഇ) യുഎസ് പൗരന്മാരെ തടവിൽ വയ്ക്കുന്നതും നാടു കടത്തുന്നതും നിർത്തണം എന്നാവശ്യപ്പെടുന്ന നിയമം യുഎസ് കോൺഗ്രസിൽ റെപ്. പ്രമീള ജയപാൽ കൊണ്ടുവന്നു. വാഷിംഗ്ടണിൽ നിന്നുള്ള ഡെമോക്രാറ്റ് കോൺഗ്രസിന്റെ ഇമിഗ്രെഷൻ, ഇന്റെഗ്രിറ്റി, സെക്യൂരിറ്റി ആൻഡ് എൻഫോഴ്‌സ്‌മെന്റ് സബ്‌കമ്മിറ്റി അംഗമാണ്.
ഐ സി ഇ ഒരു ചട്ടമ്പി സംഘമാണെന്നു ജയപാൽ ആരോപിച്ചു. നിയമാനുസൃത നടപടികൾ ഇല്ലാതെ തെരുവിൽ നിന്ന് അവർ തട്ടിക്കൊണ്ടു പോവുന്ന ആളുകൾ അപ്രത്യക്ഷരാവുന്നു.
ഡോണൾഡ് ട്രംപ് അധികാരമേറ്റ ശേഷം എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി. കൊച്ചു കുട്ടികൾ ഉൾപ്പെടെ യുഎസ് പൗരത്വം ഉള്ളവരെ പോലും നിരന്തരം വേട്ടയാടുകയാണ്.
കോൺഗ്രസ് അടിയന്തരമായി ഇടപെടണമെന്ന് ജയപാൽ ആവശ്യപ്പെട്ടു. ഐ സി ഇ ഇങ്ങിനെ പ്രവർത്തിക്കാൻ പാടില്ലെന്നു വ്യക്തമാക്കണം.
ജയപാലിന്റെ ഓഫിസ് ഇറക്കിയ പ്രസ്താവനയിൽ നിരവധി നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി.
ഐ സി ഇ ഏജന്റുമാർക്ക് എഴുതി കൊടുത്തിട്ടുള്ള മാർഗ നിർദേശങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: "യുഎസ് പൗരനെ അറസ്റ്റ് ചെയ്യാനോ തടഞ്ഞു വയ്ക്കാനോ ഐ സി ഇക്കു സിവിൽ ഇമിഗ്രെഷൻ അധികാരം ഉപയോഗിക്കാൻ നിയമം അനുമതി നൽകുന്നില്ല. യുഎസ് നിയമം അനുസരിച്ചു യുഎസ് പൗരനെ നാടുകടത്താൻ പാടില്ല താനും.