യുഎസ് സെനറ്റിലേക്കു ഇല്ലിനോയിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയാവാൻ മത്സരിക്കുന്ന കോൺഗ്രസ് അംഗം റെപ്. രാജ കൃഷ്ണമൂർത്തി പോളിംഗിൽ 13 പോയിന്റ് നേടി. വാഷിംഗ്‌ടണിലെ ജി ബി എ ഒ എന്ന സ്ഥാപനമാണ് ജൂൺ 17നു പോളിംഗ് ഫലം നൽകിയത്.
ജൂൺ 5–10നു അവർ ഡെമോക്രാറ്റിക് പ്രൈമറിയിൽ വോട്ട് ചെയ്യാൻ സാധ്യതയുളള 1,200 പേർക്കിടയിൽ സർവേ നടത്തിയിരുന്നു. കൃഷ്ണമൂർത്തി 32% നേടിയ സർവേയിൽ ലെഫ് ഗവർണർ ജൂലിയാന സ്ട്രാറ്റൻ 19% എത്തിയപ്പോൾ കോൺഗ്രസ് അംഗം റോബിൻ കെല്ലി 14% കൈവരിച്ചു.
ഏപ്രിലിൽ നടത്തിയ സർവേയിൽ കൃഷ്ണമൂർത്തി 27% ആയിരുന്നു നേടിയത്. സ്ട്രാറ്റനു അന്ന് 18% ലഭിച്ചപ്പോൾ കെല്ലിക്കു 11% കിട്ടി. ഇപ്പോൾ കൃഷ്ണമൂർത്തിക്കു 5% കുതിപ്പാണ് കാണുന്നത്.