മിനസോട്ട കൊലയാളിയുടെ ലിസ്റ്റിൽ തന്റെ പേരുണ്ടായിരുന്നുവെന്നു റെപ്. കൃഷ്ണമൂർത്തി

New Update
Nvyhgt

മിനസോട്ടയിൽ രണ്ടു ഡെമോക്രാറ്റിക് ജനപ്രതിനിധികളെ വെടിവച്ച കേസിൽ അറസ്റ്റിലായ വാൻസ്‌ ബോൾട്ടർ കൊലപ്പെടുത്താൻ തയാറാക്കിയ പട്ടികയിൽ തന്റെ പേരും ഉണ്ടായിരുന്നുവെന്നു യുഎസ് കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി (ഡെമോക്രാറ്റ്-ഇല്ലിനോയ്) വെളിപ്പെടുത്തി.

Advertisment

സ്റ്റേറ്റ് റെപ് മെലീസ ഹോർട്മാനെയും ഭർത്താവ് മാർക്കിനെയും ജൂൺ 14നു വീട്ടിൽ കയറി വെടിവച്ചു കൊന്ന ബോൾട്ടർ തന്നെയും വധിക്കാൻ ഉദ്ദേശിച്ചിരുന്നതായി വെളിപ്പെടുത്തുന്ന രണ്ടാമത്തെ ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗമാണ് കൃഷ്ണമൂർത്തി. നേരത്തെ മിഷിഗണിൽ നിന്നുള്ള ഡെമോക്രാറ്റിക് റെപ്. ശ്രീ തനെദാർ താനും ആ ലിസ്റ്റിൽ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു.

ബോൾട്ടറുടെ ലിസ്റ്റ് പോലീസ് കണ്ടെടുക്കയുണ്ടായി. ഹോർട്മാൻ ദമ്പതിമാരെ വധിച്ച ബോൾട്ടർ സ്റ്റേറ്റ് സെനറ്റർ ജോൺ ഹോഫ്മാനെയും ഭാര്യ യെവറ്റയെയും വധിക്കാൻ ശ്രമിച്ചിരുന്നു. അയാൾ ഡോണൾഡ്‌ ട്രംപിന് വോട്ട് ചെയ്തിരുന്നുവെന്നും അബോർഷൻ വിരോധിയാണെന്നും ഉറ്റ സുഹൃത്ത് പറഞ്ഞിരുന്നു.

വധിക്കപ്പെട്ടവരുടെയും വെടിയേറ്റവരുടെയും കുടുംബങ്ങൾക്കു കൃഷ്ണമൂർത്തി പിന്തുണ അറിയിച്ചു. രാഷ്ട്രീയ അതിക്രമങ്ങൾക്കു അമേരിക്കയിൽ സ്ഥാനമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisment