/sathyam/media/media_files/2025/02/17/o4vZ0saMCf2bRK4xN6GX.jpg)
കലിഫോർണിയ: കഴിഞ്ഞ വർഷം വടക്കൻ കലിഫോർണിയയിൽ രണ്ടു യാത്രക്കാരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ മരിച്ച ഡ്രൈവറുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണസമയത്ത് അനുവദനീയമായ അളവിനേക്കാൾ രണ്ടിരട്ടി അധികം മദ്യം രക്തത്തിൽ ഉണ്ടായിരുന്നതായി കണ്ടെത്തി. 2023ൽ പീഡ്‌മോണ്ട് ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയ സോറൻ ഡിക്‌സൺ (19), ജാക്ക് നെൽസൺ (20), ക്രിസ്റ്റ സുഖാറ (19) എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
2024 നവംബർ 27ന് പ്രാദേശിക സമയം പുലർച്ചെ 3 മണിയോടെ, അലമേഡ കൗണ്ടിയിലെ പീഡ്‌മോണ്ടിലാണ് അപകടം നടന്നത്. വാഹനം ഓടിച്ചിരുന്ന ഡിക്‌സണിന്റെ രക്തത്തിലെ ആൽക്കഹോൾ സാന്ദ്രത 0.195% ആയിരുന്നു, ഇത് ഡ്രൈവർമാർക്കുള്ള നിയമപരമായ പരിധിയുടെ ഇരട്ടിയിലധികമാണ് (.08%). അദ്ദേഹത്തിന്റെ ശരീരത്തിൽ കൊക്കെയ്ന്റെ അംശങ്ങൾ ഉണ്ടായിരുന്നുവെന്നും ഫലങ്ങൾ കാണിക്കുന്നു.
ഡിക്‌സൺ ഓടിച്ചിരുന്ന സൈബർ ട്രക്ക് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയും പിന്നീട് പൊട്ടിത്തെറിക്കുകയുമായിരുന്നു. സൈബർ ട്രക്ക് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. ഇവർക്ക് ഒപ്പം യാത്ര ചെയ്തിരുന്ന ജോർദാൻ മില്ലറിനെ അഭ്ഭുതകരമായി രക്ഷപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us