മിഡിൽ ഈസ്റ്റിൽ സമാധാനം സാധ്യമാക്കിയതിന്റെ പേരിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നൊബേൽ സമാധാനം നൽകണമെന്നു ജോർജിയയിൽ നിന്നുള്ള റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം ബഡ്‌ഡി കാർട്ടർ നോർവീജിയൻ നൊബേൽ കമ്മിറ്റിക്കു എഴുതി.
കോൺഗ്രസ് അംഗങ്ങൾക്കു നൊബേൽ സമ്മാന നോമിനേഷനുകൾ സമർപ്പിക്കാവുന്നതാണ്.
ഇസ്രയേലും ഇറാനും തമ്മിലുളള യുദ്ധം അവസാനിപ്പിക്കാൻ 'അസാധാരണവും ചരിത്രപരവുമായ പങ്കു വഹിച്ചതിനും ലോകത്തു ഭീകരതയുടെ ഏറ്റവും വലിയ സ്പോൺസർക്കു ഭൂമിയിലെ ഏറ്റവും മാരകമായ ആയുധം നിർമിക്കാൻ കഴിയാതാക്കിയതിനും' ട്രംപ് നൊബേൽ സമ്മാനം അർഹിക്കുന്നുവെന്നു കാർട്ടർ പറയുന്നു.
"അസാധ്യമെന്നു കരുതപ്പെട്ടിരുന്ന യുദ്ധവിരാമം വേഗത്തിൽ സാധ്യമായത് പ്രസിഡന്റ് ട്രംപിന്റെ സ്വാധീനം മൂലമാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ നേതൃത്വം നൊബേൽ സമാധാന സമ്മാനം അംഗീകരിക്കുന്ന അതേ ആദർശങ്ങളിൽ അധിഷ്‌ഠിതമാണ്: സമാധാനത്തിനു വേണ്ടിയുള്ള പരിശ്രമം, യുദ്ധം തടയൽ, അന്താരാഷ്ട്ര സൗഹാർദം വളർത്തൽ."