/sathyam/media/media_files/2025/10/30/c-2025-10-30-04-29-58.jpg)
ബ്രസീലിൽ നിന്നുള്ള ഇറക്കുമതിക്കു പ്രസിഡന്റ് ട്രംപ് ചുമത്തിയ കനത്ത തീരുവകൾ യുഎസ് സെനറ്റിൽ ഭൂരിപക്ഷ റിപ്പബ്ലിക്കൻ പാർട്ടിയിലെ അഞ്ചു അംഗങ്ങളുടെ സഹായത്തോടെ റദ്ദാക്കി. ട്രംപിന്റെ പാർട്ടിക്ക് 52 സീറ്റുള്ള 100 അംഗ സെനറ്റിൽ 52 പേർ താരിഫ് റദ്ദാക്കാൻ അനുകൂലിച്ചു. 48 പേരാണ് എതിർത്തത്.
ട്രംപിന്റെ താരിഫ് നയത്തിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ പുകഞ്ഞു കൊണ്ടിരുന്ന രോഷം പൊട്ടിത്തെറിക്കുന്നതാണ് ചൊവാഴ്ച്ച സെനറ്റിൽ കണ്ടത്.
റിപ്പബ്ലിക്കൻ അംഗങ്ങളായ ലിസ മൂർക്കോവ്സ്കി (അലാസ്ക), റാൻഡ് പോൾ (കെന്റക്കി), സൂസൻ കോളിൻസ് (മെയ്ൻ),തോം ടില്ലിസ് (നോർത്ത് കരളിന) മുൻ സെനറ്റ് നേതാവ് മിച് മക്കോണൽ (കെന്റക്കി) എന്നിവരാണ് ഡെമോക്രറ്റുകൾക്കൊപ്പം ചേർന്ന് ബിൽ പാസാക്കാൻ സഹായിച്ചത്.
ബ്രസീലിയൻ കാപ്പി, ബീഫ് എന്നിവ ഉൾപ്പെടെ നിരവധി ഉത്പന്നങ്ങൾക്ക് ട്രംപ് 50% തീരുവ അടിച്ചിരുന്നു. തീരുവകൾ ചുമത്താൻ ട്രംപ് ന്യായമായി ഉപയോഗിച്ച അടിയന്തര നിയമം റദ്ദാക്കുന്ന വ്യവസ്ഥയും ഡെമോക്രാറ്റ് ടിം കെയ്ൻ കൊണ്ടുവന്ന ബില്ലിലുണ്ട്. എന്നാൽ അതിനു ഹൗസിൽ കടുത്ത വെല്ലുവിളി ഉയരുമെന്നു ഉറപ്പാണ്. അഥവാ നിയമം ട്രംപിന്റെ മേശപ്പുറത്തു എത്തിയാൽ അദ്ദേഹം വീറ്റോ ഉപയോഗിക്കുമെന്നത് തീർച്ചയാണ്.
"അമേരിക്കൻ ബിസിനസുകളുടെ മേൽ ചുമത്തുന്ന നികുതിയാണ് താരിഫ്," ടിം കെയ്ൻ സെനറ്റിൽ പറഞ്ഞു. "ഡൊണാൾഡ് ട്രംപ് എന്ന ഒരൊറ്റ വ്യക്തി ചുമത്തുന്ന നികുതിയാണത്."
മക്കോണൽ പറഞ്ഞു: "താരിഫുകൾ നിർമാണവും വാങ്ങലും കൂടുതൽ വിലപിടിച്ചതാക്കി. വ്യാപാര യുദ്ധങ്ങളിൽ സാമ്പത്തിക പ്രത്യാഘാതങ്ങൾ നിയമമാണെന്നതാണ് ചരിത്രത്തിന്റെ പാഠം."
അടിയന്തര ഘട്ടങ്ങൾ എന്നു പറഞ്ഞാൽ യുദ്ധം, ക്ഷാമം, കൊടുംകാറ്റ് ഇവയൊക്കെയാണെന്നു റാൻഡ് പോൾ ചൂണ്ടിക്കാട്ടി. ദുരുപയോഗമാണ് ഇവിടെ നടന്നത്. കോൺഗ്രസ് നികുതി ചുമത്താനുള്ള അധികാരം കൈവിടുന്നതാണ് കാണുന്നതും."
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us