New Update
/sathyam/media/media_files/2025/11/16/g-2025-11-16-03-56-27.jpg)
ന്യൂയോര്‍ക്ക്: യുഎസിലെ എച്ച്1ബി (എച്ച് -1ബി) വീസ പദ്ധതി പൂർണ്ണമായി ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് റിപ്പബ്ലിക്കൻ ജനപ്രതിനിധി മാജറി ടെയ്​ലർ ഗ്രീൻ ബിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. ഈ നീക്കം എച്ച്1ബി വീസ വഴി യുഎസിലെത്തി പൗരത്വം നേടാനുള്ള വിദേശികളുടെ വഴി അടയ്ക്കുമെന്ന് മാജറി ടെയ്​ലർ ഗ്രീൻ എക്സിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു.
Advertisment
യുഎസിൽ ജോലി ചെയ്യുന്ന വിദേശികൾ വീസ കാലാവധി തീരുന്നതോടെ നാട്ടിലേക്ക് തിരിച്ചുപോകണമെന്ന് നിർബന്ധമാക്കുന്ന തരത്തിൽ നിയമം മാറ്റണമെന്നാണ് മാജറിയുടെ ആവശ്യം. ഡോക്ടർമാർക്കും നഴ്സുമാർക്കുമുള്ള വീസകൾക്ക് പ്രതിവർഷം 10,000 എന്ന പരിധി മാത്രം താൽക്കാലികമായി അനുവദിക്കാമെന്നും എന്നാൽ 10 വർഷത്തിനുള്ളിൽ അതും ഘട്ടംഘട്ടമായി നിർത്തലാക്കുമെന്നും അവർ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us