/sathyam/media/media_files/2025/07/31/ffggg-2025-07-31-04-20-08.jpg)
ഹൈന്ദവ തീവ്രവാദി നേതാവെന്ന് ആരോപിക്കപ്പെടുന്ന കാജൽ ഹിന്ദുസ്ഥാനിയുടെ ഇസ്ലാമിക വിരുദ്ധ വിദ്വേഷ ഭാഷണത്തെ ശക്തമായി അപലപിച്ചു റോഡ് ഐലൻഡ് ലെഫ്. ഗവർണർ സബീന മറ്റോസ് പ്രസ്താവന ഇറക്കി. നേരത്തെ ഹിന്ദുസ്ഥാനിയെ മറ്റോസിന്റെ ഓഫിസ് ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. എന്നാൽ 13 സിവിൽ റൈറ്സ്, സർവമത ഗ്രൂപ്പുകൾ ചേർന്ന് ഹിന്ദുസ്ഥാനിയുടെ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് മറ്റോസ് ആ നിലപാട് തിരുത്തിയത്.
ഫൗണ്ടേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻസ് ഓഫ് ന്യൂ ഇംഗ്ലണ്ട് അഭ്യർഥിച്ചപ്പോഴാണ് ജൂലൈ 21നു ഹിന്ദുസ്ഥാനിയെ മറ്റോസ് അംഗീകരിച്ചത്. ഹിന്ദുസ്ഥാനി സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന നേതാവാണെന്ന തെറ്റായ ധാരണയാണ് സംഘടന മറ്റോസിനു നൽകിയിരുന്നത്. വിദ്വേഷ പ്രസംഗങ്ങളുടെയും പ്രവർത്തനങ്ങളുടെയും പേരിൽ ഇന്ത്യയിൽ പ്രോസിക്യൂഷൻ നേരിട്ട ഹിന്ദുസ്ഥാനിയുടെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾ മറ്റോസിന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അവർ അതിനെ അപലപിക്കാൻ തയാറായി.
ഹിന്ദുസ്ഥാനിയുടെ പശ്ചാത്തലം തനിക്ക് അറിയില്ലായിരുന്നുവെന്നു കത്തോലിക്കാ സഭാംഗമായ ലെഫ്. ഗവർണർ ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിലിന് അയച്ച മറുപടിക്കത്തിൽ പറഞ്ഞു. "
എല്ലാ വിധ വംശീയ വിദ്വേഷത്തിനും വിവേചനങ്ങൾക്കും മറ്റോസ് എതിരാണെന്നു അവരുടെ ഓഫിസ് ചൂണ്ടിക്കാട്ടി. മതപരമായ അസഹിഷ്ണുത അസ്വീകാര്യമാണ്. ഹിന്ദുസ്ഥാനിയുടെ വിദ്വേഷ പ്രസംഗങ്ങളെ അതിശക്തമായി അപലപിക്കുന്നു.
അംഗീകാരം നൽകിയതിന്റെ പേരിലുണ്ടായ ചിന്താക്കുഴപ്പത്തിന് അവർ ഖേദം പ്രകടിപ്പിച്ചു.