ട്രംപിൻ്റെ ഗോൾഡ് കാർഡിൽ ഇന്ത്യയിലെ സമ്പന്നർക്ക് താത്പര്യമേറിയെന്നു റിപ്പോർട്ട്

New Update
Nbn

യുഎസ് പൗരത്വത്തിലേക്കു കൂടുതൽ വേഗത്തിൽ വഴി തുറക്കുന്ന പ്രസിഡൻറ് ട്രംപിന്റെ ഗോൾഡ് കാർഡിൽ ഇന്ത്യയിലെ സമ്പന്നർക്ക് താത്പര്യമേറിയെന്നു ഇന്ത്യൻ മാധ്യമ റിപ്പോർട്ട്. തിരിച്ചു കിട്ടാത്ത $1 മില്യൺ യുഎസ് ട്രഷറിക്കു നൽകിയാണ് കാർഡ് വാങ്ങേണ്ടത്. അല്ലെങ്കിൽ കോർപറേറ്റുകൾക്ക് $2 മില്യണു സ്പോൺസർ ചെയ്യാം.അമേരിക്കൻ വ്യവസായത്തിനും വാണിജ്യത്തിനും സംഭാവനയാണ് ഇതെന്നു ട്രംപ് പറയുന്നു.

Advertisment

എച്-1 ബി വിസയ്ക്ക് ട്രംപ് $100,000 ചുമത്തിയ ശേഷം ഗോൾഡ് കാർഡിന് ആവശ്യം കൂടിയെന്നാണ് ഇമിഗ്രെഷൻ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ പറയുന്നത്.കാർഡ് തേടുന്നവരിൽ അധികവും മുപ്പതുകളിലും നാല്പതുകളിലുമുള്ള സാങ്കേതിക വിദഗ്ദ്ധരാണെന്നു ജെനീ ഗ്രീൻ കാർഡ്&മെറിറ്റ്മാപ് സ്ഥാപകൻ സാഹിൽ നയറ്റി 'ഇക്കണോമിക് ടൈംസ്' പത്രത്തോട് പറഞ്ഞു.

എച്-1ബി, ഇബി-5 വിസകൾ തേടിയിരുന്നവരാണ് അന്വേഷകരിൽ അധികവുമെന്നു ഡേവിസ്& അസോഷിയേറ്റ്സ് കൺട്രി ഹെഡ് സുകന്യ രാമൻ പത്രത്തോട് പറഞ്ഞു. ഈയാഴ്ച്ച അന്വേഷണങ്ങൾ 40% കൂടി.

ഏതാണ്ട് 250,000 അന്വേഷണങ്ങൾ ഉണ്ടായെന്നു യുഎസ് കോമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലുട്നിക് അവകാശപ്പെട്ടു.$5 മില്യൺ വിലയുളള ട്രംപ് പ്ലാറ്റിനം കാർഡും പരിഗണനയിലുണ്ട്.

Advertisment