വാഷിംഗ്‌ടൺ മേയർ സ്ഥാനത്തേക്കു മത്സരിക്കാൻ റിനി സമ്പത്ത്

New Update
D

ന്യൂ യോർക്കിനു ശേഷം വാഷിംഗ്‌ടണിലും മേയറാവാനുള്ള മത്സരത്തിൽ ഇന്ത്യൻ അമേരിക്കൻ. തമിഴ് നാട്ടിൽ നിന്നുള്ള ഗവൺമെന്റ് കോൺട്രാക്ടർ റിനി സമ്പത്താണ് (31) ഡെമോക്രാറ്റിക് പ്രൈമറിയിൽ രംഗപ്രവേശം ചെയ്തിട്ടുള്ളത്.

Advertisment

തലസ്ഥാനത്തിന്റെ ഭരണസംവിധാനത്തെ വിമർശിച്ചു കൊണ്ടു രംഗത്തിറങ്ങിയ സമ്പത്ത്, നഗരനിവാസികളുടെ പ്രശ്നങ്ങൾക്കു പരിഹാരം തേടുമെന്ന് ഉറപ്പു നൽകുന്നു. ഏഴു വയസിൽ യുഎസിൽ എത്തിയ അവർ ഒരു പതിറ്റാണ്ടായി വാഷിംഗ്‌ടൺ നിവാസിയാണ്.

വിലക്കയറ്റം നിയന്ത്രിക്കും, 911 പ്രതികരണങ്ങൾക്കുള്ള കാലതാമസം ഒഴിവാക്കും എന്നിങ്ങനെയുള്ള വാഗ്ദാനങ്ങൾ സമ്പത്ത് മുന്നോട്ടു വയ്ക്കുന്നുണ്ട്.

"ഞാൻ രാഷ്ട്രീയക്കാരിയല്ല, എനിക്ക് നിക്ഷിപ്ത താല്പര്യങ്ങളുടെ പിന്തുണയില്ല," സമ്പത്ത് പറഞ്ഞു. "ഞാൻ ഗവൺമെന്റ് കോൺട്രാക്ടർ എന്ന നിലയിൽ ജനജീവിതം മെച്ചപ്പെടുത്താൻ മാത്രമേ ശ്രമിച്ചിട്ടുള്ളൂ."

തമിഴ് നാട്ടിൽ തേനിയിൽ ജനിച്ച സമ്പത്ത് ജനസേവന ചരിത്രമുള്ള കുടുംബത്തെ കുറിച്ചു പറയുന്നുണ്ട്.

മത്സരത്തിൽ പ്രവേശിച്ച ശേഷം $15,000 സമാഹരിച്ചെന്നും അവർ വെളിപ്പെടുത്തി.

Advertisment