ട്രംപിന്റെ കുടിയേറ്റ നിരോധന ഭീഷണി പൊള്ളയായ അധിക്ഷേപമാണെന്നു റോ ഖന്ന

New Update
B

മൂന്നാം ലോക രാഷ്ട്രങ്ങളിൽ നിന്നുള്ളവരുടെ കുടിയേറ്റം പൂർണമായി തടയുമെന്ന പ്രസിഡന്റ് ട്രംപിന്റെ ഭീഷണിയെ ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗം റെപ്. റോ ഖന്ന (ഡെമോക്രാറ്റ്-കാലിഫോർണിയ) അപലപിച്ചു. സാമൂഹ്യ മാധ്യമത്തിൽ 'അലക്ഷ്യമായി നടത്തിയ പൊള്ളയായ അധിക്ഷേപ പ്രസംഗ'മാണ് അതെന്നു ഖന്ന പറഞ്ഞു. "പക്ഷെ അതിനു അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാവും."

Advertisment

രാജ്യത്തിനു ആസ്തിയാവാത്ത ആരെയും പുറത്താക്കുമെന്നു ട്രംപ് വ്യാഴാഴ്ച്ച 'ട്രൂത് സോഷ്യലി'ൽ കുറിച്ചിരുന്നു. പ്രത്യേകിച്ച് ജോ ബൈഡന്റെ കാലത്തു വന്നവരെ ലക്ഷ്യം വയ്ക്കുമെന്നും.

കഠിനാധ്വാനം ചെയ്‌തു നിയമം ആദരിച്ചു ജീവിക്കുന്ന മില്യൺ കണക്കിനു കുടുംബങ്ങളെ ഭീതിപ്പെടുത്തുന്നതാണ് ആ ഭീഷണിയെന്നു ഖന്ന പറഞ്ഞു. 'മൂന്നാം ലോക രാഷ്ട്രങ്ങൾ' എന്ന പഴഞ്ചൻ പ്രയോഗവും അധിക്ഷേപാർഹമാണ്. ശീതയുദ്ധ കാലത്തു അമേരിക്കൻ, സോവിയറ്റ് ചേരികളിൽ പെടാതെ നിന്ന രാജ്യങ്ങൾക്കു നൽകിയിരുന്ന ആ വിശേഷണം പിന്നീട് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളെ ഉദ്ദേശിച്ചായി.

ട്രംപിന്റെ നയം അമേരിക്കയെ 1965നു മുൻപ് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം തടഞ്ഞിരുന്ന കാലത്തേക്കു കൊണ്ടുപോയെന്നു ഖന്ന ചൂണ്ടിക്കാട്ടി. "എന്റെ മാതാപിതാക്കളെ ഈ നയം അനുവദിക്കില്ല. അത് കുടിലവും ക്രൂരവുമാണ്. കുടിയേറ്റക്കാർ അമേരിക്കയ്ക്കു നൽകിയിട്ടുള്ള സംഭാവനകൾ മറക്കാൻ പാടില്ല."

Advertisment