ഇന്ത്യയെ ശിക്ഷിക്കയും ചൈനയെ വെറുതെ വിടുകയും ചെയ്യുന്ന നയത്തിനു റുബിയോ ന്യായം പറയുന്നു

New Update
Nbvgh

റഷ്യൻ എണ്ണ വാങ്ങുന്നതിനു ഇന്ത്യയെ ശിക്ഷിക്കയും ചൈനയെ വെറുതെ വിടുകയും ചെയ്യുന്ന നയത്തിനു ന്യായീകരണവുമായി യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ. ചൈനയ്ക്കു മേൽ അമിത തീരുവ ചുമത്തിയാൽ അത് വിപണിയിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

Advertisment

"ചൈനയ്ക്കു താരിഫ് ചുമത്തിയാൽ അവർ ആ എണ്ണ സംസ്കരിച്ചു ആഗോള വിപണിയിൽ ഇറക്കും. അത് വാങ്ങുന്നവർ കൂടുതൽ വില നൽകേണ്ടി വരും," റുബിയോ ഫോക്‌സ് ന്യൂസിൽ പറഞ്ഞു.

ചൈനയുടെയും ഇന്ത്യയുടേയും മേൽ 100% താരിഫ് ചുമത്തുന്ന സെനറ്റ് ബിൽ ചർച്ച ചെയ്തപ്പോൾ യൂറോപ്പ് അസ്വസ്ഥത പ്രകടിപ്പിച്ചെന്നു റുബിയോ പറഞ്ഞു.

ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് റഷ്യയുടെ യുദ്ധത്തിനു പണം നൽകുന്നുവെന്നതു യുഎസിന് അരോചകമായി തോന്നിയെന്ന് റുബിയോ വ്യക്തമാക്കി. "എന്നാൽ അത് മാത്രമല്ല യുഎസിന്റെ നീരസത്തിനു കാരണം. മറ്റു പല കാര്യങ്ങളും ഉണ്ട്. സഹകരണം തുടരാനും പല കാരണങ്ങളുണ്ട്."

യൂറോപ്പ് ഇപ്പോഴും റഷ്യൻ എണ്ണ വാങ്ങുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ റുബിയോ പറഞ്ഞു: "ചൈന വാങ്ങുന്നത് യൂറോപ്പിൽ വിൽക്കുന്നുണ്ട്.

റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപയോക്താവ് ഇന്ത്യ ആയതിനാൽ ഇന്ത്യയെ ശിക്ഷിച്ചപ്പോൾ റഷ്യയ്ക്കു നൊന്തു എന്നു ട്രംപ് പറഞ്ഞിട്ടുണ്ട്. അതു ' കൊണ്ടാണ് യുക്രൈൻ യുദ്ധം ചർച്ച ചെയ്യാൻ റഷ്യ തയ്യാറായതെന്നും.

Advertisment