അന്താരാഷ്ട്ര സ്ഥാപനങ്ങൾ പരിപാലിക്കാൻ യുഎസിനു ബാധ്യതയില്ലെന്നു റുബിയോ

New Update
D

അന്താരാഷ്ട്ര സ്ഥാപനങ്ങൾ നടത്താൻ രാജ്യങ്ങൾ കൂട്ടമായി സഹായിക്കുന്ന പാരമ്പര്യ രീതിയുടെ കാലം കഴിഞ്ഞെന്നു യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ പറഞ്ഞു. 66 അന്താരാഷ്ട്ര സംഘടനകളിൽ നിന്നും കരാറുകളിൽ നിന്നും യുഎസ് പിന്മാറിയതിന്റെ പിന്നാലെയാണ് ഈ വിശദീകരണം.

Advertisment

ആ സംഘടനകൾ വെറും പാഴ്വ്യയമാണെന്നു പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു. അവയുടെ പ്രവർത്തനം ഫലപ്രദമല്ലെന്നും സാമ്പത്തിക നിയന്ത്രണം മോശമാണെന്നും റുബിയോ ചൂണ്ടിക്കാട്ടി. "അന്തരാഷ്ട്ര ഉദ്യോഗസ്ഥ വൃന്ദത്തിനു കണ്ണടച്ചു പണം നൽകുന്ന കാലം കഴിഞ്ഞു.

"അത്തരം സ്ഥാപനങ്ങളിൽ പണമിറക്കുന്നതു കൊണ്ട് നികുതി നൽകുന്ന അമേരിക്കക്കാർക്കു പ്രയോജനമൊന്നും ഇല്ല. അന്താരാഷ്ട്ര പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവ ഉപകരിക്കുന്നുമില്ല."

യുഎസ് പങ്കാളിത്തം അവരുടെ അസ്തിത്വത്തിനു ന്യായമാകുന്നുവെന്നു റുബിയോ ചൂണ്ടിക്കാട്ടി.

ഇപ്പോൾ ബന്ധം മുറിച്ച 66 സ്ഥാപനങ്ങൾക്കു പുറമെ ഇനിയും കുറ്റവാളികൾ ഉണ്ടെന്നു റുബിയോ പറഞ്ഞു. അവരെ വിലയിരുത്തി വരികയാണ്.

രണ്ടാം ലോകമഹാ യുദ്ധത്തിനു ശേഷം അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ സാമ്പത്തിക നട്ടെല്ല് യുഎസ് ആയിരുന്നു. അവയെ കൈവിട്ടതു കൊണ്ട് യുഎസിനു ലോകകാര്യങ്ങളിൽ താത്പര്യമില്ലെന്ന് അർത്ഥമില്ലെന്നും റുബിയോ വ്യക്തമാക്കി.

Advertisment