യുഎസിന്റെ അന്താരാഷ്ട്ര നയങ്ങളിൽ വന്ന മാറ്റങ്ങൾ സ്വാഗതാർഹമെന്നു റഷ്യ

New Update
H

യുഎസ് രാജ്യരക്ഷാ നയത്തിൽ വന്ന മാറ്റം സ്വാഗതാർഹമാണെന്ന് റഷ്യൻ വിദേശകാര്യ വകുപ്പ് തിങ്കളാഴ്ച പറഞ്ഞു. ആഗോള സമീപനങ്ങളിൽ യുഎസ് പുനർവിചിന്തനം നടത്തിയെന്നു കാണുന്നതായി പ്രസ് ഇൻഫോർമേഷൻ ഡയറക്ടർ മരിയ സഖറോവ പറഞ്ഞു.

Advertisment

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് തുറന്ന സമീപനം കാട്ടുന്നുവെന്നും അവർ വിലയിരുത്തി. യൂറോപ്പിൽ റഷ്യൻ വികസന ശ്രമങ്ങൾക്കു വിലക്കാവുന്ന നേറ്റോയെ മാറ്റി നിർത്താൻ യുഎസ് തയ്യാറാവുന്നത് അതിന്റെ തെളിവായി അവർ ചൂണ്ടിക്കാട്ടി.

2022ലെ സമീപനം തിരുത്തിയ യുഎസ് അവരുടെ അന്നത്തെ കണക്കുകൂട്ടലുകൾ തെറ്റിയെന്നു സമ്മതിക്കുന്നു എന്നാണ് സഖറോവ പറയുന്നത്. "എന്നാൽ ട്രംപ് ഭരണകൂടം പുതിയ നയം എത്രത്തോളം നടപ്പാക്കും എന്നറിയില്ല."

യുക്രൈനിൽ സമാധാനം സാധ്യമാക്കാനുള്ള സംയുക്ത ശ്രമങ്ങൾക്കു സഹായകമായ നിലപാടാണ് യുഎസ് അവലംബിച്ചിട്ടുള്ളതെന്നും അവർ പറഞ്ഞു.

Advertisment