Advertisment

സമാധാന നൊബേലിന് മസ്കിനും നാമനിര്‍ദേശവുമായി യൂറോപ്യന്‍ പാര്‍ലമെന്റംഗം

New Update
Ftb

സ്റേറാക്ക്ഹോം: യുഎസ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിന് 2025 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം. ടെസ്ലയുടെയും സ്പേസ് എക്സിന്‍റെയും സി.ഇ.ഒയെ നാമനിര്‍ദേശം ചെയ്യുന്നതിനുള്ള നിവേദനം നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗം ബ്രാങ്കോ ഗ്രിംസ് അറിയിച്ചു.

Advertisment

മനുഷ്യന്‍റെ മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനത്തിനും മസ്കിന്‍റെ സംഭാവനകള്‍ കണക്കിലെടുത്താണ് നാമനിര്‍ദേശം ചെയ്തതെന്ന് ഗ്രിംസ് പറഞ്ഞു. ഡിസംബറില്‍ തന്നെ, സമാധാനത്തിനുള്ള നൊബേല്‍ മസ്ക് അര്‍ഹിക്കുന്നുണ്ടെന്ന് ഗ്രിംസ് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍, നോര്‍വീജിയന്‍ പാര്‍ലമെന്‍റംഗം മാരിയസ് നില്‍സെന്‍ മസ്കിനെ നാമനിര്‍ദേശം ചെയ്തിരുന്നു.

Advertisment