ഇറാനിലെ യുഎസ് ആക്രമണത്തെ സൗദി അറേബ്യ വിമർശിച്ചു; സമാധാനത്തിനു ആഹ്വാനം

New Update
Nznnsb

ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. സുന്നി ഇസ്ലാമിന്റെ ഉന്നത നേതാവായ സൗദി അറേബ്യ ഷിയാ രാജ്യത്തിനു നേരെയുള്ള ആക്രമണത്തെ അപലപിക്കുന്നത് ഇതാദ്യമാണ്.

Advertisment

"ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനിലെ സംഭവ വികാസങ്ങൾ അത്യധികമായ ആശങ്കയോടെയാണ് കിങ്‌ഡം ഓഫ് സൗദി അറേബ്യ കാണുന്നത്. പ്രത്യേകിച്ച് ഇറാൻ ആണവകേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണം.

"2025 ജൂൺ 13ലെ പ്രസ്താവനയിൽ ഇറാന്റെ പരമാധികാരത്തിനു മേലുള്ള ആക്രമണത്തെ അപലപിച്ചത് സൗദി അറേബ്യ ആവർത്തിക്കുന്നു."

രാഷ്ട്രീയ പരിഹാരം കണ്ടെത്തി പ്രതിസന്ധി അവസാനിപ്പിക്കാനും മേഖലയിൽ സുരക്ഷയും ഭദ്രതയും ഉറപ്പാക്കാനും അന്താരാഷ്ട്ര സമൂഹത്തോട് സൗദി അറേബ്യ ആഹ്വാനം ചെയ്തു.

നിയന്ത്രണം പാലിക്കയും സംഘർഷം ഇല്ലാതാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത സൗദി ഊന്നിപ്പറഞ്ഞു.