/sathyam/media/media_files/2025/12/29/c-2025-12-29-06-05-33.jpg)
അനധികൃത കുടിയേറ്റക്കാർക്ക് എതിരെ അമേരിക്ക സ്വീകരിച്ച നടപടികളുടെ ഭാഗമായി ഈ വർഷം നിരവധി പേരാണ് ഇന്ത്യയിൽ മടങ്ങിയെത്തിയത്. ചങ്ങലയിൽ ബന്ധിച്ച് സൈനിക വിമാനത്തിൽ പലതവണയായാണ് ഇന്ത്യക്കാരെ യുഎസ് നാടുകടത്തിയത്.
ആഗോള തലത്തിൽ ഈ സംഭവം ചർച്ചയായെങ്കിലും ഈ വർഷം ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ തിരിച്ചയച്ച രാജ്യം അമേരിക്കയല്ലെന്നാണ് കണക്കുകൾ പറയുന്നത്.
വിദേശകാര്യ മന്ത്രാലയം രാജ്യസഭയിൽ പങ്കുവച്ച വിവരങ്ങൾ പരിശോധിച്ചാൽ സൗദി അറേബ്യയാണ് പട്ടികയിൽ മുന്നിൽ.
ഏഴായിരത്തിൽ അധികം ഇന്ത്യക്കാരെയാണ് ഈ വർഷം സൗദി അറേബ്യ തിരിച്ചയച്ചത്. റിയാദിലെ ഇന്ത്യൻ മിഷൻ നൽകിയ കണക്കുകൾ പ്രകാരം 7019 ഇന്ത്യൻ പൗരൻമാരെയാണ് സൗദി തിരിച്ചയച്ചത്. ജിദ്ദയിലെ കോൺസുലേറ്റ് ജനറലിന്റെ കണക്കുകളിൽ ഇത് ഇത് 3,865 ആണ് . 2021: 8,887, 2022: 10,277, 2023: 11,486, 2024: 9,206, 2025: 7,019 എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ.
അനുവദനീയമായ വിസ അല്ലെങ്കിൽ താമസ കാലയളവ് പിന്നിട്ടിട്ടും രാജ്യത്ത് തങ്ങിയവർ, സാധുവായ വർക്ക് പെർമിറ്റ് ഇല്ലാതെ ജോലി ചെയ്ത് വന്നിരുന്നവർ, തൊഴിൽ ലംഘനം, തൊഴിലുടമയെ അറിയിക്കാതെ ജോലി വിടൽ, സിവിൽ അല്ലെങ്കിൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ എന്നിവർക്കെതിരെയാണ് നാടുകടത്തൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചത്.
സൗദി അറേബ്യയുമായി താരതമ്യം ചെയ്യുമ്പോൾ യുഎസിൽ നിന്നും തിരിച്ചയച്ച ഇന്ത്യക്കാരുടെ എണ്ണം കുറവാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വാഷിങ്ടണിലെ ഇന്ത്യൻ മിഷൻ നൽകിയ വിവരം പ്രകാരം, 2025 ൽ ആകെ 3,414 ഇന്ത്യക്കാരെയാണ് യുഎസിൽ നിന്ന് നാടുകടത്തിയിട്ടുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us