വാഷിങ്‌ടൻ ഡി സി: യുഎസിലെ 79-ാമത് ട്രഷറി സെക്രട്ടറിയായി സ്കോട്ട് ബെസെന്‍റിനെ സെനറ്റ് അംഗീകരിച്ചു. സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ സ്കോട്ടിന് അനുകൂലമായി 68 പേർ വോട്ട് ചെയ്തു. എതിർത്ത് വോട്ട് ചെയ്തത് 29 പേരാണ്. നികുതി ഇളവുകൾ, താരിഫുകൾ, നിയന്ത്രണങ്ങൾ എന്നിവയിൽ സ്കോട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നമാണ് സൂചന.
ഓഹരി വിപണിയിൽ പരിചയസമ്പന്നനായ ശതകോടീശ്വരൻ സ്കോട്ട് ഭരണകൂടത്തിന്‍റെ ആദ്യ ബജറ്റ് തയ്യാറാക്കുന്നതിന് നേതൃത്വം നൽകും. ഇന്‍റേണൽ റവന്യൂ സർവീസിന്‍റെയും മേൽനോട്ടം വഹിക്കുന്നത് ട്രഷറി വകുപ്പാണ്.
ഓഹരി വിപണിയിൽ പരിചയസമ്പന്നനായ ശതകോടീശ്വരൻ സ്കോട്ട് ഭരണകൂടത്തിന്‍റെ ആദ്യ ബജറ്റ് തയ്യാറാക്കുന്നതിന് നേതൃത്വം നൽകും. ഇന്‍റേണൽ റവന്യൂ സർവീസിന്‍റെയും മേൽനോട്ടം വഹിക്കുന്നത് ട്രഷറി വകുപ്പാണ്.