സ്കോട്ടിഷ് ഫസ്ററ് മിനിസ്ററര്‍ ഹംസ യൂസഫ് രാജിവച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
hbgfdertyu

എഡിന്‍ബറോ: സ്കോട്ട്ലന്‍ഡ് ഫസ്ററ് മിനിസ്ററര്‍ ഹംസ യൂസഫ് രാജിവച്ചു. പ്രധാനമന്ത്രിക്കു തുല്യമായ പദവിയാണ് ഫസ്ററ് മിനിസ്ററര്‍. പാക് വംശജനായ ഹംസ യൂസഫ് സ്കോട്ട്ലന്‍ഡിലെ ആദ്യ മുസ്ലിം ഭരണാധികാരിയാണ്. 2023 മാര്‍ച്ചിലാണ് അധികാരമേറ്റത്.

Advertisment

ഒരാഴ്ചയ്ക്കിടെ രണ്ട് അവിശ്വാസ വോട്ട് നേരിടാന്‍ നിര്‍ബന്ധിതനായിരിക്കുന്ന പശ്ചാത്തലത്തിലാണ് രാജി. സ്കോട്ടിഷ് നാഷനല്‍ പാര്‍ട്ടിയുമായി സ്കോട്ടിഷ് ഗ്രീന്‍സ് പാര്‍ട്ടി മുന്നണി ബന്ധം അവസാനിപ്പിച്ചതാണ് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടപ്പെടാന്‍ കാരണം. സ്കോട്ടിഷ് കണ്‍സര്‍വേറ്റിവുകള്‍, ലേബര്‍, ലിബറല്‍ ഡെമോക്രാറ്റുകള്‍ എന്നിവര്‍ യൂസഫിനെതിരെ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു.

129 സീറ്റുള്ള പാര്‍ലമെന്റില്‍ എസ്.എന്‍.പിക്ക് 63 എം.പിമാരാണുള്ളത്. കേവല ഭൂരിപക്ഷത്തിന് രണ്ടു പേര്‍ കുറവ്. 28 ദിവസത്തിനകം മുന്നണി ചര്‍ച്ചകളിലൂടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങും. എന്നാല്‍, അധികാരത്തിന് വേണ്ടി മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഹംസ യൂസഫ് വ്യക്തമാക്കി.

Hamza Yusuf
Advertisment