പന്നിയുടെ വൃക്കയിലൂടെ രണ്ടാംജന്മം; യുഎസിൽ പന്നിയുടെ വൃക്ക മനുഷ്യനിൽ മാറ്റിവച്ചു

author-image
പി പി ചെറിയാന്‍
Updated On
New Update
Tygh

ന്യൂഹാംഷർ: ന്യൂ ഹാംഷറിൽ 66 വയസ്സുള്ള രോഗിക്ക് പന്നിയുടെ വൃക്ക മാറ്റിവച്ച് മാസച്യുസിറ്റ്സ് ജനറൽ ആശുപത്രി. 66 കാരനായ ടിം ആൻഡ്രൂസിലാണ്, പന്നിയുടെ വൃക്ക വിജയകരമായി ശസ്ത്രക്രിയയിലൂടെ മാറ്റിവച്ചത്.

Advertisment

ജനുവരി 25 ന് ട്രാൻസ്പ്ലാന്റിന് ശേഷം സുഖം പ്രാപിച്ചതിനാൽ ഒരു ആഴ്ച കഴിഞ്ഞ് അദ്ദേഹം ആശുപത്രി വിട്ടു. ദാനം ചെയ്ത മനുഷ്യ അവയവങ്ങളുടെ കുറവ് പരിഹരിക്കാൻ സഹായിക്കുമോ എന്ന അന്വേഷണത്തിലെ ഒരു വഴിത്തിരിവിലാണ് ആൻഡ്രൂസിന്റെ ശസ്ത്രക്രിയ. ആദ്യത്തെ നാല് പന്നി അവയവ മാറ്റിവയ്ക്കലുകൾ - രണ്ട് ഹൃദയങ്ങളും രണ്ട് വൃക്കകളും - ഹ്രസ്വകാലമായിരുന്നു.

പന്നികളുടെ അവയവങ്ങൾ കൂടുതൽ മനുഷ്യസമാനമാക്കുന്നതിനായി ജനിതകമാറ്റം വരുത്തിയ ശേഷമാണ് ശാസ്ത്രക്രിയ നടത്തുന്നത്.

Advertisment