Advertisment

രണ്ടാമത്തെ റോക്കറ്റും പൊട്ടിത്തെറിച്ചു; ഞെട്ടലോടെ മസ്ക്

New Update
Bgxcguubv

ഫ്ളോറിഡ: ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സിന്‍റെ സ്ററാര്‍ഷിപ്പ് മെഗാ റോക്കറ്റ് പൊട്ടിത്തെറിച്ചു. ഇതിന്‍റെ മുകള്‍ ഭാഗം ആണ് പൊട്ടിത്തെറിച്ചത്. ഇതോടെ അമേരിക്കയില്‍ വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു.

Advertisment

ടെക്സസിലെ ബൊക്ക ചിക്ക ബീച്ചിനു സമീപത്തുള്ള സ്ററാര്‍ ബേസില്‍ നിന്നു കുതിച്ചുയര്‍ന്ന് മിനിറ്റുകള്‍ക്കു ശേഷമായിരുന്നു ഏറ്റവും മുകളിലെ ഷിപ്പ് ഭാഗം പൊട്ടിത്തെറിച്ച് ഛിന്നഭിന്നമായത്. ഇതോടെ ബഹിരാകാശത്ത് റോക്കറ്റ് മാലിന്യങ്ങള്‍ നിറഞ്ഞു കവിഞ്ഞു. വിമാനസര്‍വീസുകള്‍ വൈകിപ്പിക്കാനും ചിലത് വഴി തിരിച്ചു വിടാനും ഇതു കാരണമായി.

റോക്കറ്റ് അവശിഷ്ടങ്ങള്‍ പതിച്ച് വിമാനങ്ങള്‍ക്കു കേടുപാടുകളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് അമേരിക്ക ഈ മുന്നൊരുക്കം നടത്തിയത്. യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ എടുത്ത ഈ നടപടിയിലൂടെ ഫ്ലോറിഡയിലെ നാലു വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകളും ഒരു മണിക്കൂറോളം വൈകിപ്പിച്ചിരുന്നു.

മിയാമി എയര്‍പോര്‍ട്ടിലെ സര്‍വീസുകളും നലച്ചു. മെക്സിക്കോയ്ക്കു മുകളിലൂടെ പോകേണ്ടിയിരുന്ന നിരവധി വിമാന സര്‍വീസുകളും വഴി തിരിച്ചു വിട്ടു.

റോക്കറ്റ് പൊട്ടിത്തെറിച്ചതിനു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏകോപനം ആരംഭിച്ചതായി സ്പേസ് എക്സ് അറിയിച്ചു.

സ്ററാര്‍ഷിപ്പിന്‍റെ എട്ടാമത്തെ പരീക്ഷണ വിക്ഷേപണത്തില്‍ ബൂസ്റററില്‍ നിന്നു വേര്‍പെട്ട ശേഷം ഷിപ്പുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നതായി സ്പേസ് എക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ തവണത്തെ സ്ററാര്‍ഷിപ്പിന്‍റെ പരീക്ഷണത്തിലും ഇതു തന്നെ സംഭവിച്ചിരുന്നു.

Advertisment