ഡാലസ്: വെള്ളിയാഴ്ച രാത്രി ഡാലസ് ഡൗൺടൗണിലുള്ള സിവിഎസ് ഫാർമസിയിൽ സുരക്ഷാ ജീവനക്കാരൻ വെടിയേറ്റ് മരിച്ചു. രാത്രി 11 മണിക്ക് ശേഷമാണ് സംഭവം. മെയിൻ സ്ട്രീറ്റിലെ സിവിഎസിൽ മോഷണം നടത്തിയവരെ സുരക്ഷാ ജീവനക്കാരൻ നേരിട്ടപ്പോൾ, അവരിൽ ഒരാൾ തോക്ക് പുറത്തെടുത്ത് വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഇരുവരും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
ആന്‍റണി എജിയോണുവാണ് മരിച്ചതെന്ന് കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞു. ഡാലസ് ഫയർ-റെസ്ക്യൂ എജിയോണുവിനെ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ വച്ച് മരണം സ്ഥിരീകരിച്ചു.
സംഭവത്തിൽ ആരെയും ഡാലസ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എന്തെങ്കിലും വിവരം ലഭിച്ചാൽ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.