/sathyam/media/media_files/2025/11/01/vv-2025-11-01-05-26-31.jpg)
പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ ആഗോള തീരുവകൾ അത് ചുമത്തിയ ദിവസം തന്നെ റദ്ദാക്കുന്ന പ്രമേയം യുഎസ് സെനറ്റ് പാസാക്കി. യുഎസ് ഹൗസിൽ അത് അംഗീകാരം നേടാനുള്ള സാധ്യത കുറവാണെങ്കിലും നാലു റിപ്പബ്ലിക്കൻ സെനറ്റർമാർ പ്രമേയത്തെ അനുകൂലിച്ചു എന്നത് രാഷ്ട്രീയമായി ട്രംപിനു തിരിച്ചടിയായി.
റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സെനറ്റ് നേരത്തെ കാനഡയ്ക്കും ബ്രസീലിനും എതിരായ തീരുവകളൂം റദ്ദാക്കിയിരുന്നു. വ്യാഴാഴ്ച്ച പാസാക്കിയ പ്രമേയം യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ചൈന തുടങ്ങിയവയുടെ മേലുളള തീരുവകൾ ആണ് റദ്ദാക്കുന്നത്.
ആഗോള തീരുവ റദ്ദാക്കാനുളള പ്രമേയത്തെ ഡെമോക്രറ്റുകളോടു ചേർന്നു അനുകൂലിച്ച റിപ്പബ്ലിക്കൻ സെനറ്റർമാർ റാൻഡ് പോൾ (കെന്റക്കി), ലിസ മൂർക്കോവ്സ്കി (അലാസ്ക), മിച് മക്കോണൽ (കെന്റക്കി), സൂസൻ കോളിൻസ് (മെയ്ൻ) എന്നിവരാണ്. റാൻഡ് പോൾ സഹ അവതാരകനായ പ്രമേയം കൊണ്ടു വന്നത് റോൺ വൈഡാൻ (ഡെമോക്രാറ്റ്-കാലിഫോർണിയ) ആണ്.
ഏപ്രിലിൽ ഈ പ്രമേയം സെനറ്റിൽ തുല്യ വോട്ട് നേടിയപ്പോൾ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് കാസ്റ്റിംഗ് വോട്ടിട്ടു തള്ളി. അന്നു വോട്ട് ചെയ്യാൻ എത്താതിരുന്ന മക്കോണൽ, ഡെമോക്രാറ്റ് ഷെൽഡൺ വൈറ്റഹൗസ് (റോഡ് ഐലൻഡ്) എന്നിവരും വ്യാഴാഴ്ച്ച എത്തിയപ്പോൾ പ്രമേയം പാസായി.
ഏപ്രിൽ 2നു തീരുവകൾ പ്രഖ്യാപിക്കാൻ ട്രംപ് അവലംബിച്ച അടിയന്തരാവസ്ഥ നിയമവിരുദ്ധമാണെന്ന് സെനറ്റ് പ്രമേയം ചൂണ്ടിക്കാട്ടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us