വാൻസും നവറോയും പിന്നെ ട്രംപും ഇന്ത്യയുമാ യുള്ള വ്യാപാര കരാർ തടയുന്നു വെന്നു സെനറ്റർ

New Update
F

യുഎസ്-ഇന്ത്യ വ്യാപാര കരാറിനു തടസം നിൽക്കുന്ന പ്രധാനികൾ ഇന്ത്യക്കാരിയെ വിവാഹം കഴിച്ച വൈസ് പ്രസിഡന്റ് ജെ ഡി വാൻസും വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് പീറ്റർ നവറോയും ആണെന്നു റിപ്പബ്ലിക്കൻ ടെഡ് ക്രൂസ് വെളിപ്പെടുത്തുന്നു.

Advertisment

പ്രസിഡന്റ് ട്രംപും ഇക്കാര്യത്തിൽ ഇന്ത്യയുടെ വിരോധിയാണെന്നു 12 വർഷമായി ടെക്‌സസിൽ നിന്നു സെനറ്ററായി പ്രവർത്തിക്കുന്ന ക്രൂസ് (55) പറയുന്നു.

ഇന്ത്യയുമായി വ്യാപാര കരാർ ഉണ്ടാക്കാൻ യുദ്ധം തന്നെ നടത്തിയിട്ടും വൈറ്റ് ഹൗസ് വഴങ്ങുന്നില്ല എന്നാണ് ക്രൂസ് സ്വകാര്യ കൂടിക്കാഴ്ചകളിൽ ഡോണർമാരോടു പറയുന്നത്. ഇതിന്റെ ഓഡിയോകൾ പുറത്തു വന്നതായി 'ആക്സിയോസ്' റിപ്പോർട്ട് ചെയ്തു.

ആരാണ് കരാർ തടയുന്നതെന്നു ഒരു ഡോണർ ചോദിച്ചപ്പോൾ ക്രൂസ് ഉടൻ വാൻസിന്റെയും നവറോയുടെയും പേരു പറഞ്ഞു. "ചിലപ്പോൾ ട്രംപും ഈ കരാറിന് എതിരാണ്" എന്നു കൂട്ടിച്ചേർക്കയും ചെയ്തു എന്നാണ് 10 മിനിറ്റ് നീണ്ട റെക്കോർഡിങിൽ കാണുന്നത്.

ട്രംപിന്റെ തീരുവകൾ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്നു 2028 പ്രസിഡന്ററ് തിരഞ്ഞെടുപ്പിൽ നോട്ടമുള്ള ക്രൂസ് പറഞ്ഞു.

വിലക്കയറ്റം മൂലം ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പൊളിയുമെന്നു ചൂണ്ടിക്കാട്ടിയപ്പോൾ ട്രംപ് തന്നെ ചീത്ത വിളിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി.

Advertisment