ട്രംപിന്റെ ബജറ്റ് ബില്ലിനെ എതിർത്ത സെനറ്റർ തോം ടില്ലിസ് ഇനി മത്സരിക്കില്ലെന്നു പ്രഖ്യാപിച്ചു

New Update
Bvbvv

പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ ബജറ്റ് ബില്ലിനെ എതിർത്ത നോർത്ത് കരളിന റിപ്പബ്ലിക്കൻ സെനറ്റർ തോം ടില്ലിസ് വിടവാങ്ങുന്നു. അദ്ദേഹം വീണ്ടും മത്സരിക്കില്ല എന്നു പ്രഖ്യാപിച്ചിരിക്കെ ട്രംപിന്റെ പുത്രൻ എറിക് ട്രംപിന്റെ ഭാര്യ ലാറ മത്സരിക്കാൻ ഇടയുണ്ടെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Advertisment

ട്രംപിന്റെ ബില്ലിൽ സാധാരണക്കാരെ കഷ്ടത്തിലാക്കി മെഡികെയ്‌ഡ്‌ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനോടുള്ള എതിർപ്പു മൂലമാണ് ടില്ലിസ് അതിനെതിരെ വോട്ട് ചെയ്തത്. വാഷിംഗ്‌ടണിൽ പാർട്ടിക്ക് അതീതമായി ഒത്തുതീർപ്പിനും സ്വതന്ത്ര ചിന്തയ്ക്കും തയാറുളള നേതാക്കൾ ഇല്ലാതായി വരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "ഞാൻ ഇനി മത്സരിക്കില്ല, ഇതൊരു കഠിനമായ തീരുമാനമാണ്."

2007 മുതൽ 2015 വരെ യുഎസ് ഹൗസ് അംഗമായിരുന്ന ടില്ലിസ് സെനറ്റിൽ എത്തിയത് 2015ലാണ്. 2011 മുതൽ 2015 വരെ ഹൗസ് സ്‌പീക്കറും ആയിരുന്നു.

വിരമിച്ചതിനു ട്രംപ് ആശംസ അറിയിച്ചെന്ന് ടില്ലിസ് പറഞ്ഞു. "നന്ദി, 2026 പോരാട്ടത്തിൽ അങ്ങയോടൊപ്പം ഞാൻ ഉണ്ടാവും."

2026ൽ 22 സെനറ്റ് സീറ്റുകളിൽ തിരഞ്ഞെടുപ്പ് നേരിടുന്ന റിപ്പബ്ലിക്കൻ പാർട്ടിക്ക് ഉറപ്പുള്ള സീറ്റല്ല ടില്ലിസിന്റേത് എന്നു ചൂണ്ടിക്കാണിക്കുന്നവരുണ്ട്.  

പാർട്ടിയുടെ കോ-ചെയർ ആയിരുന്ന ലാറ ട്രംപ് ജനിച്ചത് നോർത്ത് കരളിനയിൽ വിൽമിങ്ങ്ടണിലാണ്. 2022ൽ സെനറ്റർ റിച്ചാർഡ് ബറിൻറെ സീറ്റ് ഒഴിഞ്ഞപ്പോൾ മത്സരിക്കാനുളള ക്ഷണം നിരസിച്ച ലാറ പക്ഷെ ഇപ്പോൾ അതിനു മുന്നിട്ടിറങ്ങും എന്നാണ് പ്രതീക്ഷയെന്നു ട്രംപ് കുടുംബ വൃത്തങ്ങളെ ഉദ്ധരിച്ചു എൻ ബി സി പറഞ്ഞു.

റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റി ചെയർ മൈക്കൽ വാറ്റ്ലി ആണ് ടില്ലിസിന്റെ സീറ്റിൽ കണ്ണുള്ള മറ്റൊരാൾ. ട്രംപ് നവംബറിൽ ജയിച്ച നോർത്ത് കരളിനയിൽ ഗവർണർ മത്സരത്തിൽ പക്ഷെ അവർ തോറ്റു.

Advertisment