/sathyam/media/media_files/2025/02/01/hbbSvicbIbXkRZgdgdDP.jpg)
ബെല്‍ഗ്രേഡ്: രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് സെര്‍ബിയന്‍ പ്രധാനമന്ത്രി മിലോസ് ഫുചേവിച്ച് രാജി വച്ചു. സെര്‍ബിയയില്‍ കോണ്‍ക്രീറ്റ് കൊണ്ടു നിര്‍മിച്ച മേല്‍ക്കൂര തകര്‍ന്നു വീണ് 15 പേര്‍ മരിച്ചതാണ് പ്രധാനമന്ത്രിയെ രാജിയിലേയ്ക്കു നയിച്ച പ്രക്ഷോഭത്തിനു കാരണം.
ഇക്കാരണത്താല്‍ ഫുചേവിച്ചിനെതിരെ ശക്തമായ അഴിമതി വിരുദ്ധ പ്രക്ഷോഭം നാടെങ്ങും പൊട്ടിപ്പുറപ്പെട്ടു.അത് ആഴ്ചകളോളം നീണ്ടതിനെ തുടര്‍ന്നാണ് ഫുചേവിച്ച് പ്രധാനമന്ത്രിക്കസേര ഒഴിഞ്ഞത്.
പ്രധാനമന്ത്രിക്കെതിരെ മാത്രമല്ല,നിലവില്‍ സെര്‍ബിയയുടെ പ്രസിഡന്‍റായ അലക്സാണ്ടര്‍ വുജിച്ചിന്‍റെ ഏകാധിപത്യത്തിനെതിരെയുമുള്ള ജനങ്ങളുടെ ശക്തമായ പ്രതിഷേധമായിരുന്നു ഇത്.
ജനാധിപത്യ അവകാശങ്ങള്‍ പലതും കവരാന്‍ പ്രസിഡന്‍റ് ശ്രമം നടത്തുന്നു എന്നതാണ് അലക്സാണ്ടര്‍ വുജിച്ച് നേരിടുന്ന ജനകീയാരോപണങ്ങള്‍.
സ്ഥിതിഗതികള്‍ തണുപ്പിക്കാന്‍ തന്‍റെ രാജി കാരണമാകട്ടെയെന്നു ഫുചേവിച്ച് മാധ്യമസ മ്മേളനത്തില്‍ പറഞ്ഞു. നോവി സാഡ് നഗരത്തിലെ മേയറും രാജിവയ്ക്കും. രാജി പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നേരത്തേ ഉണ്ടാകാന്‍ കാരണമായേക്കും. പ്രധാനമന്ത്രിയും മേയറും രാജിക്കത്ത് നല്‍കിയെങ്കിലും സെര്‍ബിയന്‍ പാര്‍ലമെന്‍റ് രാജി സ്ഥിരീകരിക്കേണ്ടതുണ്ട്.