/sathyam/media/media_files/2025/10/10/hbb-2025-10-10-05-12-50.jpg)
ഇന്ത്യയിലെ യുഎസ് അംബാസഡറായി പ്രസിഡന്റ് ട്രംപുമായി ഏറെ അടുപ്പമുള്ള സെർജിയോ ഗോറിനെ യുഎസ് സെനറ്റ് സ്ഥിരീകരിച്ചു. 38 വയസ് മാത്രമുള്ള ഗോർ ഇന്ത്യയിൽ യുഎസ് അംബാസഡറാവുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ്.
വൈറ്റ് ഹൗസ് പ്രെസിഡൻഷ്യൽ പേഴ്സണൽ ഓഫിസിൽ ജോലി ചെയ്തിരുന്ന ഗോർ, ട്രംപ് ഭരണകൂടത്തിൽ 4,000 ജീവനക്കാരെ നിയമിക്കുന്നതിനു നേതൃത്വം നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 22നു അദ്ദേഹത്തെ നിയമിക്കുമ്പോൾ ട്രംപ് പറഞ്ഞു: "ലോകത്തു ഏറ്റവും ജനസംഖ്യയുള്ള മേഖലയിൽ എന്റെ അജണ്ട നടപ്പാക്കുമെന്ന് എനിക്കുറപ്പുള്ള ഒരാളെ നിയമിക്കേണ്ടത് അനിവാര്യമാണ്. സെർജിയോ അസാമാന്യ മികവുള്ള അംബാസഡർ ആയിരിക്കും."
സ്പെഷ്യൽ എൻവോയ് ഫോർ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യൻ അഫെയേഴ്സ് എന്ന അധിക ചുമതലയും ഗോറിനു നൽകിയിട്ടുണ്ട്.
ട്രംപിന്റെ പുത്രൻ ഡോണൾഡ് ട്രംപ് ജൂനിയറിന്റെ ഉറ്റ ചങ്ങാതിയാണ് ഗോർ.ഇന്ത്യ അതിപ്രധാന സഖ്യ രാഷ്ട്രമാണെന്നു ഗോർ സെനറ്റ് വിചാരണയിൽ പറഞ്ഞു.