ഡാലസിൽ സീരിയൽ മോഷണ കേസിൽ പ്രതിയെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തു

New Update
Bhbv

ഡാലസ് : സീരിയൽ മോഷണ കേസിൽ പ്രതിയെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് അവസാനത്തോടെ നോർത്ത് ഈസ്റ്റ് ഡാലസിൽ നടന്ന നിരവധി സായുധ കവർച്ചകളുമായി ബന്ധപ്പെട്ട് 19 വയസ്സുകാരനായ ജോണ്ടേ ആൻഡേഴ്സനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളി കർട്ടിസ് കാർട്ടറെയും (21) മറ്റ് ചില കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisment

പ്രതികളെ പിടികൂടുന്നതിനിടെ, എആർ 15 റൈഫിൾ ഉൾപ്പടെ നിരവധി ആയുധങ്ങളും 200ലധികം വെടിയുണ്ടകളും പൊലീസ് പിടിച്ചെടുത്തു. ആൻഡേഴ്സനെതിരെ മോഷണക്കുറ്റം ചുമത്തിയിട്ടുണ്ട്. മറ്റ് മോഷണക്കേസുകളിലും ഇയാൾക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. 1,50,000 ഡോളർ ജാമ്യത്തിൽ ഇയാൾ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. അതേസമയം, കാർട്ടർക്കെതിരെ ഇൻഡീസന്റ് എക്സ്പോഷർ, അറസ്റ്റിൽ നിന്ന് ഒഴിഞ്ഞുമാറൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഇയാൾ 1,000 ഡോളർ ജാമ്യത്തിൽ കസ്റ്റഡിയിലാണ്.

Advertisment