ഇന്ത്യക്കാർക്ക് തിരിച്ചടി: യുഎസിൽ വർക്ക് പെർമിറ്റ് കാലാവധി വെട്ടിച്ചുരുക്കി; നിയമം പ്രാബല്യത്തിൽ

New Update
Y

ഇന്ത്യൻ പ്രഫഷനലുകൾക്ക് തിരിച്ചടി. യുഎസിൽ വർക്ക് പെർമിറ്റ് കാലാവധി വെട്ടിച്ചുരുക്കി. തൊഴിൽ അംഗീകാര രേഖകളുടെ (EADs) പരമാവധി കാലാവധി അമേരിക്കൻ പൗരത്വ, കുടിയേറ്റ സേവന വിഭാഗം (USCIS) ഗണ്യമായി കുറച്ചു.

Advertisment

സുരക്ഷാ പരിശോധനകൾ ശക്തിപ്പെടുത്താനും വഞ്ചന തടയാനും വേണ്ടിയാണ് നടപടിയെന്ന് ഏജൻസി അറിയിച്ചു. ഈ മാറ്റം യുഎസിലുള്ള ലക്ഷക്കണക്കിന് ഇന്ത്യൻ പ്രഫഷനലുകളെയും കുടുംബങ്ങളെയും കാര്യമായി ബാധിക്കും.

പുതിയ നിർദേശമനുസരിച്ച്, പല വിഭാഗങ്ങളിലുമുള്ള ഇ എ ഡി-കളുടെ കാലാവധി അഞ്ച് വർഷത്തിൽ നിന്ന് 18 മാസമായി കുറച്ചു. മറ്റ് ചില വിഭാഗങ്ങൾക്ക് ഇത് ഒരു വർഷമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഗ്രീൻ കാർഡ് അപേക്ഷകൾ തീർപ്പാക്കാതെ വർഷങ്ങളായി കാത്തിരിക്കുന്ന എച്ച് -1ബി തൊഴിലാളികൾക്ക് ഈ മാറ്റം വലിയ ബുദ്ധിമുട്ടുണ്ടാക്കും. കാലാവധി കുറയ്ക്കുന്നത് കാരണം വർക്ക് പെർമിറ്റുകൾ കൂടുതൽ തവണ പുതുക്കേണ്ടി വരും. പുതിയ നിയമങ്ങൾ 2025 ഡിസംബർ 5 മുതൽ പ്രാബല്യത്തിൽ വരും.

Advertisment