ട്രംപിന് തിരിച്ചടി; തൊഴിലാളികളുടെ യൂണിയൻ അവകാശങ്ങൾ റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് തടഞ്ഞ് യുഎസ് ജഡ്ജി

New Update
Dooo

ന്യൂയോർക്ക് : ഫെഡറൽ തൊഴിലാളികളിൽ നിന്ന് യൂണിയൻ അവകാശങ്ങൾ എടുത്തമാറ്റുന്ന ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് തടഞ്ഞ് യുഎസ് ജഡ്ജി. തൊളിലാളികളുടെ യൂണിയൻ അവകാശങ്ങൾ റദ്ദാക്കുന്ന ഉത്തരവ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി പോൾ ഫ്രീഡ്മാനാണ് താൽക്കാലികമായി തടഞ്ഞുവച്ചത്.

Advertisment

കഴിഞ്ഞ മാസമാണ് തൊളിലാളികളുടെ ദീർഘകാല അവകാശങ്ങൾ റദ്ദാക്കാനുള്ള ഒരു എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് ഒപ്പുവച്ചത്. തുട‍ർന്ന് ട്രംപിനെതിരെ നാഷനൽ ട്രഷറി എംപ്ലോയീസ് യൂണിയൻ കേസ് ഫയൽ ചെയ്തു. ഈ കേസിലാണ് ട്രംപ് തിരിച്ചടി നേരിട്ടിരിക്കുന്നത്. 

Advertisment