/sathyam/media/media_files/2025/11/14/v-2025-11-14-04-18-07.jpg)
ഡാലസ്: അമേരിക്കയിലെ ഡാലസ്-ഫോർട്ട് വർത്ത് (ഡി എഫ് ഡബ്ല്യൂ) മേഖലയിലെ മൂന്ന് പ്രമുഖ കമ്പനികൾ 449 തൊഴിലാളികളെ പിരിച്ചുവിടാൻ തീരുമാനിച്ചു. പ്ലാനോയിലെ പ്രശസ്തമായ ഡിപ്പാർട്ട്‌മെന്റ് സ്റ്റോറായ ഡില്ലാർഡ്‌സ്, ഡിഎൽഎച്ച് സൊല്യൂഷൻസ് (വി എ ഫാർമസി ഉൾപ്പെടെ), അപ്പോജി ആർക്കിടെക്ചറൽ മെറ്റൽസ് എന്നിവയാണ് കൂട്ടപ്പിരിച്ചുവിടൽ നടത്തുന്നത്.
പ്ലാനോയിലെ വില്ലോ ബെൻഡ് മാളിലെ ഡില്ലാർഡ്‌സ് ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ ജനുവരി 12 മുതൽ പൂർണ്ണമായി അടച്ചുപൂട്ടും. ഇതോടെ ഈ സ്റ്റോറിലെ 93 ജീവനക്കാർക്ക് ജോലി നഷ്ടമാകും. വാണിജ്യ അലുമിനിയം വിൻഡോ ഫ്രെയിമിങ് ഉൽപന്നങ്ങളുടെ നിർമാതാക്കളായ വിസ്കോൻസെൻ ആസ്ഥാനമായ അപ്പോജി ആർക്കിടെക്ചറൽ മെറ്റീരിയൽസ്, മെസ്കിറ്റിലെ സാമുവൽ ബൊളിവാർഡിലുള്ള പ്രൊഡക്ഷൻ ഫെസിലിറ്റി അടച്ചുപൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്. നവംബർ 29 മുതൽ ജനുവരി 3 വരെയുള്ള കാലയളവിൽ ഈ തൊഴിൽ നഷ്ടങ്ങൾ പ്രാബല്യത്തിൽ വരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us