പി പി ചെറിയാന്‍
Updated On
New Update
/sathyam/media/media_files/2025/01/25/DrNqG7oYacug7Kjb9V3L.jpg)
സാൻ അന്‍റോണിയോ: സാൻ അന്‍റോണിയോയിലെ അപ്പാർട്ട്മെന്‍റിൽ സഹായം തേടിയെത്തിയ കോളിനോട് പ്രതികരിച്ച ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ അക്രമി വെടിവച്ചതായി റിപ്പോർട്ട്. പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ, അവർക്കെതിരെ ഒന്നിനുപുറകെ ഒന്നായി പ്രതി 46 കാരനായ ബ്രാൻഡൻ സ്കോട്ട് പൗലോസ് വെടിയുതിർക്കുകയായിരുന്നുവെന്ന് സാൻ അന്‍റോണിയോ പൊലീസ് മേധാവി ബിൽ മക്മാനസ് പറഞ്ഞു.
Advertisment
മണിക്കൂറുകളോളം നീണ്ട സംഘർഷത്തിന് ശേഷം പ്രതിയെ അപ്പാർട്ട്മെന്‍റിൽ വെടിവച്ച് മരിച്ച നിലയിൽ കണ്ടെത്തിയതായി മക്മാനസ് പറഞ്ഞു. പരുക്കേറ്റ എല്ലാ ഉദ്യോഗസ്ഥരും ചികിത്സയിലാണെന്ന് അധികൃതർ പറഞ്ഞു. വെടിവയ്പ്പിൽ ഉൾപ്പെട്ട പ്രതിയെ ജനുവരി 18 ന് ആക്രമണം, മദ്യപിച്ച് വാഹനമോടിക്കൽ എന്നീ രണ്ട് കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്തിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us