/sathyam/media/media_files/2025/01/30/d07MczYAIQeRuRHOxo0u.jpg)
റിപ്പബ്ലിക്കൻ പാർട്ടിയുടെ ഫാബ്രീസിയോ വാർഡ് സ്ഥാപനം നടത്തിയ പോളിംഗിൽ 2026 ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്കു 7% മുൻതൂക്കമുണ്ടെന്നു കണ്ടെത്തി.
റെയ്സ് ടു വൈറ്റ് ഹൗസ് നടത്തിയ പോളിംഗിൽ ഡെമോക്രാറ്റുകൾക്കു 4.8% ലീഡാണ് ഉള്ളത്. റിയൽക്ളിയർപോളിംഗ് 3.7%.
പ്രസിഡന്റ് ട്രംപിനെതിരായ ജനവികാരമാണ് ഡെമോക്രാറ്റുകൾക്കു തുണയായതെന്നു കാണുന്നു.ക്വിനിപിയാക് പോളിംഗിൽ 54% പേർ ട്രംപിനെ തള്ളിക്കളയുന്നു.
ട്രംപ് സമ്പദ് രംഗം കൈകാര്യം ചെയ്യുന്ന രീതിയെയും എപ്സ്റ്റീൻ ഫയലുകളും അദ്ദേഹത്തിനു തിരിച്ചടി ആയിട്ടുണ്ട്.
എന്നാൽ 2026ൽ ട്രംപ് തന്നെ ആയിരിക്കും റിപ്പബ്ലിക്കൻ പ്രചാരണം നയിക്കുകയെന്നു വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ് പറഞ്ഞു.
ഏറ്റവും ഗാലപ് പോളിൽ ട്രംപിനു ലഭിച്ച അംഗീകാരം 36% ആയിരുന്നു. റോയിട്ടേഴ്സ്/ഇപ്സോസ് ഡിസംബർ 12-15നു നടത്തിയ പോളിംഗിൽ 59%പേരാണ് ട്രംപിനെ തള്ളിക്കളഞ്ഞത്. പിന്തുണ 39% മാത്രം.
ജനുവരി 2നു ന്യൂ യോർക്ക് ടൈംസ് പോളിംഗിൽ 54% ട്രംപിനെ തള്ളി, 42% അംഗീകരിച്ചു. ജനുവരി 2നു തന്നെ വന്ന റാസൻ സർവേയിൽ 56% ട്രംപിനെ തള്ളിക്കളഞ്ഞു.
അസോസിയേറ്റഡ് പ്രസ്/എൻ ഓ ആർ സി പോളിംഗിൽ 61% പേർ ട്രംപിനെതിരെ വോട്ട് ചെയ്തു.
ദ ഇക്കണോമിസ്റ്റ് നടത്തിയ സർവേയിൽ 55% ട്രംപിനെ നിരാകരിച്ചപ്പോൾ 41% മാത്രമാണ് പിന്തുണച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us