ലൈംഗികാതിക്രമക്കേസ്: കാനഡയിൽ മലയാളി വൈദികൻ അറസ്റ്റിൽ

New Update
F

കാനഡ: ലൈംഗികാതിക്രമക്കേസിൽ ബ്രാംപ്ടണിൽ മലയാളി വൈദികൻ അറസ്റ്റിൽ. ബ്രാംപ്ടൺ സെന്റ് ജെറോംസ് കത്തോലിക്കാ പള്ളിയിലെ വൈദികനായ ഫാ. ജെയിംസ് ചെരിക്കലിനെയാണ് ലൈംഗികാതിക്രമം, ലൈംഗിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത‌തെന്ന് പീൽ റീജനൽ പൊലീസ് അറിയിച്ചു. ഇതേത്തുടർന്ന് ഫാ. ജെയിംസ് ചെരിക്കലിനെ വൈദിക ശുശ്രൂഷയിൽ നിന്ന് പുറത്താക്കിയതായി ടൊറന്റോ അതിരൂപത അറിയിച്ചു.

Advertisment

ഡിസംബർ 18 വ്യാഴാഴ്ച വൈദികനെ അറസ്റ്റ് ചെയ്തത്. നിലവിൽ കേസ് കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ജെയിംസ് ചെരിക്കലിനെതിരെ ഒരു ലൈംഗികാതിക്രമ കുറ്റവും ഒരു ലൈംഗിക ഇടപെടൽ കുറ്റവും ചുമത്തി. ഇര 16 വയസ്സിന് താഴെ ആയതിനാൽ ബാധകമാകുന്ന കുറ്റമാണിത്.

1997 മുതൽ ഗ്രേറ്റർ ടൊറന്റോ മേഖലയിലുടനീളമുള്ള മിസ്സിസാഗ, സ്കാർബ്റോ തുടങ്ങി നിരവധി ഇടവകകളിൽ ഫാ. ജെയിംസ് ചെരിക്കൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഇദ്ദേഹത്തിനും കനേഡിയൻ നിയമവ്യവസ്ഥയിലെ ഏതൊരു കുറ്റാരോപിതനെയും പോലെ, നിയമപരമായ പരിരക്ഷയ്ക്ക് അർഹതയുണ്ടെന്ന് സഭവ്യക്തമാക്കി. എന്നാൽ, ഇത്തരം പരാതികളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സഭാ അധികൃതർ കൂട്ടിച്ചേർത്തു.

Advertisment