Advertisment

ലൈംഗികാതിക്രമം: ബ്രാംപ്ടണില്‍ ഇന്ത്യന്‍ വംശജനായ അത്മീയാചാര്യന്‍ അറസ്റ്റില്‍

New Update
kknj jjk

ബ്രാംപ്ടണ്‍: മതപരമായ ചടങ്ങിനായി വീട്ടിലെത്തിയ സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ച ഹൈന്ദവ ആചാര്യന്‍ അറസ്റ്റില്‍. ഇന്ത്യന്‍ വംശജനായ അശോക് ശര്‍മ്മ എന്ന പേരില്‍ അറിയപ്പെടുന്ന അശോക് കുമാറാണ് അറസ്റ്റിലായതെന്ന പീല്‍ പൊലീസ് അറിയിച്ചു. മാര്‍ച്ച് 3നാണ് സംഭവം നടന്നത്.

Advertisment

ഇയാള്‍ വര്‍ഷങ്ങളായി ബ്രാംപ്ടണ്‍ സമൂഹത്തില്‍ മതനേതാവയി സേവനം ചെയ്യുന്നയാളാണ്. അശോക് കുമാര്‍ നിരവധിയാളുകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പീല്‍ പൊലീസ് പറയുന്നു.

അതിക്രമങ്ങള്‍ക്കിരകളായവരോ അതെ കുറിച്ച് അറിവുള്ളവരോ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.








Advertisment