/sathyam/media/media_files/2025/12/10/c-2025-12-10-05-25-55.jpg)
പ്രസിഡന്റ് ട്രംപിനെ തൊഴിച്ചു പുറത്താക്കാൻ ആഹ്വാനം ചെയ്തു എന്നാരോപിക്കപ്പെട്ട ഇമിഗ്രെഷൻ അഭിഭാഷക ഷീല മൂർത്തി, തന്റെ പേരിൽ പ്രചരിക്കുന്ന വീഡിയോ പതിറ്റാണ്ടു മുൻപ് നടത്തിയ പ്രസംഗമാണ് കാട്ടുന്നതെന്നു വാദിച്ചു.
നിയമാനുസൃത കുടിയേറ്റക്കാർക്കു വേണ്ടിയാണു താൻ എന്നും നിലകൊണ്ടിട്ടുള്ളതെന്നു അവർ പ്രസ്താവനയിൽ വ്യക്തമാക്കി.
മെരിലാൻഡിൽ 1994 മുതൽ ഇമിഗ്രെഷൻ നിയമ സ്ഥാപനം നടത്തുന്ന മൂർത്തി ഐടി സെർവ് അലയൻസ് നടത്തിയ പരിപാടിയിൽ പ്രസംഗിക്കുന്ന വീഡിയോ ആണ് വിവാദമായത്. യുഎസ് ഐ ടി കമ്പനികളുടെ ഇന്ത്യൻ ഉടമകൾ ചേർന്ന സംഘടനയാണ് അലയൻസ്.
വിവാദം മൂത്തപ്പോൾ അലയൻസ് കൈകഴുകി. എല്ലാ രാഷ്ട്രീയ കക്ഷികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സംഘടന അമേരിക്കൻ ഉടമയിലുള്ള ബിസിനസുകളെ പിന്തുണയ്ക്കുന്നു എന്നവർ പ്രസ്താവന ഇറക്കി.
മൂർത്തി തന്റെ പ്രസ്‌താവനയിൽ പറയുന്നത് അവർ യുഎസിലേക്കു നിയമസൃതം വരുന്നവരെ പിന്താങ്ങുന്നു എന്നാണ്. ഭരണകൂടം അംഗീകരിച്ച മേഖലകളിൽ ജോലി ചെയ്യാൻ കൃത്യമായ നിയമങ്ങൾ പാലിച്ചു വിസ വാങ്ങി വരുന്നവരെ പിന്തുണയ്ക്കുന്നു.
പ്രസിഡന്റ് ജോ ബൈഡന്റെ ഉപദേഷ്ടാവ് ആയിരുന്ന അജയ് ഭുട്ടോറിയ പറഞ്ഞു: ട്രംപിന്റെ നയങ്ങളെ ഡെമോക്രാറ്റ് എന്നഭിമാനിക്കുന്ന ഞാൻ രൂക്ഷമായി എതിർക്കുന്നു.
എന്നാൽ ഷീല മൂർത്തി അതിരു കടന്നു. വിദ്വേഷത്തിന്റെ ഭാഷയിൽ ട്രംപിനെതിരെ അക്രമത്തിനു ആഹ്വാനം ചെയ്യുകയാണ് അവർ."
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us