New Update
/sathyam/media/media_files/2025/10/28/ccc-2025-10-28-05-37-07.jpg)
പെൻസിൽവേനിയ: ലിങ്കൺ യൂണിവേഴ്സിറ്റിയിലെ ഹോംകമിങ് ആഘോഷങ്ങൾക്കിടെ നടന്ന വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി ഫുട്‌ബോൾ മത്സരത്തിന് ശേഷം രാജ്യാന്തര സാംസ്കാരിക കേന്ദ്രത്തിന് പുറത്താണ് സംഭവം നടന്നത്.
Advertisment
പ്രതികളിലൊരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. എന്നാൽ, കൂടുതൽ പ്രതികൾ ഉണ്ടോയെന്നും ക്യാംപസിൽ നിലവിൽ ഭീഷണിയുണ്ടോയെന്നും പരിശോധിച്ചുവരികയാണെന്ന് അറ്റോർണി ക്രിസ്റോഫർ ഡി ബാരേന-സാരോബ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചതായി പെൻസിൽവേനിയ ഗവർണർ ജോൺ ഷാപ്പിറോ അറിയിച്ചു. ലിങ്കൺ യൂണിവേഴ്സിറ്റി സമൂഹത്തിനായി പ്രാർഥനയിൽ പങ്കുചേരണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. നിലവിൽ പൊലീസും എഫ്ബിഐയും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us