നോർത്ത് കാരോലൈനയിൽ പാർട്ടിയിൽ വെടിവയ്പ്പ്; ഒരാൾ മരിച്ചു, 11 പേർക്ക് പരുക്ക്

author-image
പി പി ചെറിയാന്‍
Updated On
New Update
Bfgvcfh

ഞായറാഴ്ച രാവിലെ വെസ്റ്റേൺ നോർത്ത് കാരോലൈനയിലെ പാർട്ടിയിൽ നടന്ന വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ 11 പേർക്ക് പരുക്കേറ്റു. മൗണ്ടൻ വ്യൂ കമ്മ്യൂണിറ്റിയിലെ വാൾനട്ട് ഏക്കർ ഡ്രൈവിലെ വീട്ടിലാണ് സംഭവം നടന്നത്. ഷാൻ പാട്രിക് ഹുഡ് (58) ആണ് കൊല്ലപ്പെട്ടത്.

Advertisment

‘‘വീട്ടിൽ നിന്ന് വലിയ തോതിലുള്ള ശബ്ദ മലനീകരണം റിപ്പോർട്ട് ചെയ്തിനെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി സംഗീതം നിർത്താൻ ആവശ്യപ്പെട്ടു. അൽപ സമയത്തിനുശേഷം പാർട്ടി അവസാനിപ്പിച്ച് പിരിഞ്ഞുപോകണമെന്നും നിർദേശിച്ചിരുന്നു.

പിന്നീട് ഒരു മണിക്കൂറിനു ശേഷം വെടിവയ്പ്പിനെക്കുറിച്ച് ഷെരീഫ് ഓഫിസിൽ സന്ദേശമെത്തി. പരുക്കേറ്റവരെ ഷാർലറ്റിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ’’ ഷെരീഫ് മേജർ ആരോൺ ടർക്ക് പറഞ്ഞു.

ഒന്നിലധികം ആക്രമികളുണ്ടെന്നും നീളമുള്ള തോക്കുകൾ ഉൾപ്പെടെ ഒന്നിലധികം ആയുധങ്ങളും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

Advertisment