New Update
/sathyam/media/media_files/2025/04/17/nta3LLS8QOh3a57PJKfD.jpg)
ഡാലസ് വിൽമർ-ഹച്ചിൻസ് ഹൈസ്കൂളിൽ വെടിവയ്പ്. സംഭവത്തിൽ നാല് പേർക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു. തെക്കുകിഴക്കൻ ഡാലസിലെ ഇന്റർസ്റ്റേറ്റ് 20ന് പുറത്തുള്ള ലാംഗ്ഡൺ റോഡിൽ സ്ഥിതി ചെയ്യുന്ന വിൽമർ-ഹച്ചിൻസ് ഹൈസ്കൂളിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ശേഷമാണ് വെടിവയ്പ് നടന്നത്.
Advertisment
വിവരം ലഭിച്ചയുടൻ ഫയർ-റെസ്ക്യൂ വിഭാഗം സംഭവ സ്ഥലത്തെത്തിയിരുന്നു. ഉച്ചയ്ക്ക് 2: 20 ഓടെ സ്കൂൾ ക്യാംപസ് സുരക്ഷിതമാക്കിയതായി അധികൃതർ സ്ഥിരീകരിച്ചു. അതേസമയം വെടിവയ്പ് നടത്തിയ പ്രതിയെ പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us