Advertisment

കെന്റക്കിയില്‍ പിറന്നാള്‍ ആഘോഷത്തിനിടെ വെടിവെപ്പ് : നാലു പേര്‍ കൊല്ലപ്പെട്ടു

New Update
bght666666666666667

അമേരിക്കയില്‍ കെന്റക്കിയിലെ ഒരു വീട്ടില്‍  പിറന്നാള്‍ ആഘോഷത്തിനിടെ  ഉണ്ടായ വെടിവയ്പ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. 

Advertisment

നാലു പേരും സംഭവ സ്ഥലത്തുവച്ചു തന്നെ കൊല്ലപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.
പൊലീസ് എത്തുന്നതിന് തൊട്ടു മുമ്ബ് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാളെ പൊലീസ് പിന്തുടര്‍ന്നുവെങ്കിലും  വെടിവച്ച്‌ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തവരാണ് അക്രമിയെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറിയത്.

20കാരനായ പ്രതിക്ക് വിരുന്നിൽ പങ്കെടുത്തവരെ അറിയാമായിരുന്നു, എന്നാൽ ഇയാൾ പാർട്ടിക്ക് ക്ഷണിക്കപ്പെട്ടിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

Advertisment