മിസിസിപ്പിയിൽ ഹോംകമിങ് ആഘോഷത്തിനിടെ കൂട്ട വെടിവയ്പ്പ്; നാല് പേർ മരിച്ചു

New Update
Gyh

മിസിസിപ്പി സംസ്ഥാനത്ത് ഹോംകമിങ് ആഘോഷങ്ങൾക്കിടെ നടന്ന വെടിവയ്പ്പുകളിൽ നാല് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്.

Advertisment

വെള്ളിയാഴ്ച അർധരാത്രിയോടെ ലീലൻഡിന്റെ പ്രധാന തെരുവിലായിരുന്നു ആദ്യ സംഭവം. ഹോംകമിങ് ആഘോഷങ്ങൾക്കായി നഗരത്തിൽ വലിയ തിരക്കുണ്ടായിരുന്ന സമയത്താണ് വെടിവെയ്പ്പ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

ഇതിനുപുറമെ, മിസിസിപ്പിയിലെ ഹൈഡൻബർഗിൽ ഹോംകമിങ് ആഘോഷത്തിനിടെയുണ്ടായ മറ്റൊരു വെടിവെയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഈ സംഭവത്തിലും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. രണ്ട് കേസുകളിലും വിവരങ്ങൾ അറിയാവുന്നവർ മുന്നോട്ട് വരണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Advertisment