ഡാലസ് ഡൗൺടൗണിൽ വെടിവയ്പ്പ്: രണ്ട് മരണം; പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നു

New Update
K

ഡാലസ്: ഡൗൺടൗൺ ഡാലസിലെ ഒരു നിശാക്ലബിന് പുറത്ത് തിങ്കളാഴ്ച പുലർച്ചെ നടന്ന വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഒട്ടറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പുലർച്ചെ രണ്ട് മണിയോടെ കൊമേഴ്‌സ് സ്ട്രീറ്റിലെ നിശാക്ലബിന്റെ പാർക്കിങ് സ്ഥലത്താണ് വെടിവയ്പ്പ് ഉണ്ടായത്. ക്ലബിനുള്ളിൽ ആരംഭിച്ച വാക്കുതർക്കം പുറത്തെ പാർക്കിങ് സ്ഥലത്തേക്ക് നീങ്ങുകയായിരുന്നു. 

Advertisment

സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ സായുധനായ പ്രതിക്ക് നേരെ വെടിയുതിർത്തു. പ്രതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വെടിയേറ്റ ഇരകളിൽ ഒരാളും കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. പരുക്കേറ്റ ഒട്ടറെ പേരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെയോ ഇരകളുടെയോ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പൊലീസ് വെടിവയ്പ്പിൽ മറ്റാർക്കെങ്കിലും പരുക്കേറ്റിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

വെടിവയ്പ്പിനെ തുടർന്ന് സംഭവസ്ഥലത്തിന് സമീപമുള്ള ഡാലസ് മുനിസിപ്പൽ കോടതി തിങ്കളാഴ്ച അടച്ചു.

Advertisment