ഹൂസ്റ്റണിൽ വെടിവയ്പ്പ്; കൗമാരക്കാരൻ മരിച്ചു, രണ്ടുപേർക്ക് പരുക്ക്

New Update
Nvgjnn

ഹൂസ്റ്റൺ: വടക്കുപടിഞ്ഞാറൻ ഹൂസ്റ്റണിലെ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലെ കളിസ്ഥലത്ത് ശനിയാഴ്ച നടന്ന വെടിവയ്പ്പിൽ കൗമാരക്കാരൻ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഹൂസ്റ്റൺ പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്.

Advertisment

വില്ലോ ചേസ് ഡ്രൈവിന് സമീപമുള്ള 8301 വില്ലോ പ്ലേസ് ഡ്രൈവ് നോർത്തിലാണ് ഉച്ചയ്ക്ക് 2.07 ഓടെ വെടിവയ്പ്പ് നടന്നത്. ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഹൂസ്റ്റൺ പൊലീസ് അറിയിച്ചു. എന്നാൽ കസ്റ്റഡിയിലുള്ളവർ പ്രതികളാണോ എന്ന് വ്യക്തമായിട്ടില്ല.

18 വയസ്സുള്ള കൗമാരക്കാരനാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. പല തവണ വെടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പരുക്കേറ്റ മറ്റു രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുനിന്ന് തോക്കുകൾ കണ്ടെത്തിയിട്ടുണ്ട്. വെടിവയ്പ്പിനെ തുടർന്ന് പരിഭ്രാന്തരായ ആളുകൾ നാലുപാടും ചിതറിയോടിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. വെടിവയ്പ്പിന് 

Advertisment