ഹൂസ്റ്റണിൽ വെടിവയ്പ്പ്: രണ്ട് പേർ കൊല്ലപ്പെട്ടു

author-image
പി പി ചെറിയാന്‍
Updated On
New Update
Cfhbjkbv

ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ സൈപ്രസ് സ്റ്റേഷൻ ഡ്രൈവിൽ തിങ്കളാഴ്ച രാത്രി നടന്ന വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 990 സൈപ്രസ് സ്റ്റേഷനിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ നടന്ന വെടിവയ്പ്പിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ഹാരിസ് കൗണ്ടി ഷെരീഫ് ഓഫിസിലെ (എച്ച്‌സി‌എസ്‌ഒ) ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ വെടിയേറ്റ നിലയിൽ ഒരു പുരുഷനെയും സ്ത്രീയെയും കണ്ടെത്തി. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായിട്ടാണ് റിപ്പോർട്ടുകൾ.

Advertisment

പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

Advertisment