ഡാലസ് വാൾമാർട്ടിന് പുറത്ത് വെടിവയ്പ്; ഒരു മരണം, രണ്ട് പേർക്ക് പരുക്ക്

New Update
B

ഡാലസ്: ഫോറസ്റ്റ് ലെയ്‌നിലെ വാൾമാർട്ട് സ്റ്റോറിന്റെ പാർക്കിങ് ഏരിയയിൽ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന വെടിവയ്പ്പിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഉച്ചയ്ക്ക് ഏകദേശം 3:30നാണ് വെടിവയ്പ് ഉണ്ടായത്. രണ്ട് സ്ത്രീകൾക്ക് വെടിയേൽക്കുകയും അവരെ ഉടൻ തന്നെ പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. ഇവരുടെ നിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Advertisment

വെടിവയ്പ്പുമായി ബന്ധമുള്ളയാളെന്ന് സംശയിക്കുന്ന മൂന്നാമതൊരാൾ സംഭവസ്ഥലത്തെ ഒരു വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കാണ്ടെത്തി. ഇയാളുടെ വാഹനത്തിൽ നിരവധി ആയുധങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരിച്ച വ്യക്തിക്ക് നേരെ ആരാണ് വെടിയുതിർത്തതെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവം നടന്ന ഉടൻ തന്നെ കടയിലെത്തിയവർ പരിഭ്രാന്തരായി ഓടി രക്ഷപ്പെട്ടു. ഡാലസ് പൊലീസ് സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ആക്രമണത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ല.

Advertisment