യുഎസ് ഇമിഗ്രെഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐ സി ഇ) കസ്റ്റഡിയിലുളള ഇന്ത്യൻ വംശജരുടെ എണ്ണത്തിൽ ഗണ്യമായ വർധന ഉണ്ടായെന്നു ഏജൻസിയുടെ കണക്കുകൾ തെളിയിക്കുന്നു. ഡിസംബർ 19നു തയാറാക്കിയ 2024 സാമ്പത്തിക വർഷത്തെ റിപ്പോർട്ട് അനുസരിച്ചു ഐ സി ഇ കസ്റ്റഡിയിലുള്ള ഇന്ത്യൻ പൗരന്മാർ 2,647 പേരാണ്.
ഇത് നാലാം സ്ഥാനമാണ്. ഒന്നാമത് മെക്സിക്കൻ വംശജരാണ്: 5,089. അവർക്കു പിന്നിൽ ഹോണ്ടുറാസും(2,957) ഗോട്ടിമാലയും (2,713).കൂടുതൽ കർശനമായി ഇമിഗ്രെഷൻ നിയമങ്ങൾ നടപ്പാക്കുന്നുവെന്നു ഐ സി ഇ പറയുന്നു. 2024ൽ 1,529 ഇന്ത്യക്കാരെ നാടുകടത്തി. 2021ൽ വെറും 292 പേരെയാണ് നാടുകടത്തിയത്.
ഐ സി ഇ ഡാറ്റ അനുസരിച്ചു 2024 നവംബറിൽ നാടുകടത്തേണ്ട 17,940 ഇന്ത്യക്കാർ കസ്റ്റഡിയിൽ എത്താനുണ്ട്. അവർ നിരീക്ഷണത്തിലാണ്. അനധികൃതമായി എത്തുന്ന ഇന്ത്യക്കാർ കൂടുതൽ വെല്ലുവിളി നേരിടും എന്നതാണ് ഇതിന്റെ സൂചന.