യുഎസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ അത്ലീറ്റ് സിമോൺ ബൈൽസ് ചൊവാഴ്ച്ച പാരിസിൽ യുഎസ് വനിതാ ജിമ്നാസ്റ്റിക്സ് ടീമിനെ സുവർണ വിജയത്തിലേക്കു നയിച്ചു. പരുക്കിനെ അതിജീവിച്ച 27കാരി ചൊവാഴ്ച എല്ലാ മത്സരങ്ങളിലും പങ്കെടുത്തപ്പോൾ 2020 ടീംമേറ്റ് സുനി ലീ, ജോർദാൻ ചിൽസ്, ജേഡ് ക്യാരി എന്നിവരും നവാഗതയായ 16 കാരി ഹെസ്‌ലി റിവേറയും മെഡൽ തിളക്കത്തിലേക്കെത്തി.
27 വയസിൽ ബൈൽസിന്റെ അഞ്ചാമത്തെ ഒളിംപിക് സ്വർണമാണിത്. ഒരു വെള്ളിയും ഒരു വെങ്കലവും കൂടി നേടിയിട്ടുണ്ട്. ടീമിനു കഴിഞ്ഞ നാലു ഒളിംപിസ്‌കിൽ മൂന്നാമത്തെ സ്വർണമാണിത്.
നാലു വര്ഷം മുൻപ് ടോക്കിയോ ഒളിംപിക്സിൽ ഉണ്ടായ നിരാശ മറക്കാൻ ഈ വിജയം സഹായമായെന്നു ബൈൽസ് പറഞ്ഞു. ടോക്കിയോയിൽ ഇടയ്ക്കു പരുക്കേറ്റ ബൈൽസ് പിൻവാങ്ങിയ ശേഷം ടീം യുഎസ്എ വെള്ളിയിൽ ഒതുങ്ങി. ഒളിംപിസ്‌കിലെ മെഡലുകൾ ഉൾപ്പെടെ ബൈൽസ് മൊത്തം നേടിയിട്ടുള്ളത് 38 മെഡലുകളാണ്