ഗായിക ആഞ്ചി സ്റ്റോൺ കാറപകടത്തിൽ മരിച്ചു

author-image
പി പി ചെറിയാന്‍
Updated On
New Update
Btvjj

അലബാമ ∙ പ്രശസ്ത ഗായിക ആഞ്ചി സ്റ്റോൺ (63) കാറപകടത്തിൽ മരിച്ചു. ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. അലബാമയിൽ നിന്ന് അറ്റ്ലാന്റയിലേക്ക് മടങ്ങുകയായിരുന്ന ആഞ്ചി സ്റ്റോൺ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയും തുടർന്ന് വലിയ ട്രക്കിടിച്ച് അപകടത്തിൽപ്പെടുകയുമായിരുന്നു. മൂന്ന് തവണ ഗ്രാമി പുരസ്താരത്തിന് നാമനിർദേശം ലഭിച്ചിട്ടുണ്ട്.

Advertisment

പുലർച്ചെ 4 മണിയോടെയാണ് അപകടം നടന്നത്. ആഞ്ചി സ്റ്റോണിന്റെ മകൾ ഡയമണ്ട് ഫേസ്ബുക്കിൽ അമ്മയുടെ മരണവാർത്ത സ്ഥിരീകരിച്ചു.

1999ൽ ബ്ലാക്ക് ഡയമണ്ട് എന്ന ആൽബത്തിലൂടെയാണ് ആഞ്ചി സ്റ്റോൺ സോളോ അരങ്ങേറ്റം കുറിച്ചത്. സംഗീതത്തിനപ്പുറം, ദി ഹോട്ട് ചിക്ക് (2002), കോമഡി റൈഡ് അലോങ്ങ് (2014) തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ സ്റ്റോൺ അഭിനയത്തിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 

Advertisment