Advertisment

ടെക്സസിൽ ആറ് മേസിസ് സ്റ്റോറുകൾ അടച്ചുപൂട്ടുന്നു; ഫെബ്രുവരിയിൽ ക്ലിയറൻസ് വിൽപന

New Update
Udhbdbx

ടെക്സസിൽ ആറ് മേസിസ് സ്റ്റോറുകൾ അടച്ചുപൂട്ടുന്നു. അമേരിക്കയിലെ റീട്ടെയിൽ ഭീമന്മാരായ മേസിസ് 66 സ്റ്റോറുകൾ അടച്ചുപൂട്ടാൻ പദ്ധതിയിടുന്നതായി കഴിഞ്ഞ മാസം അറിയിച്ചിരുന്നു. 

Advertisment

പദ്ധതിയുടെ ഭാഗമായാണ് വരുമാനം കുറവുള്ള ടെകസ്സിലെ ആറ് സ്റ്റോറുകൾ മേസിസ് അടച്ചുപൂട്ടാനൊരുങ്ങുന്നത്. ഫെബ്രുവരിയിൽ ക്ലിയറൻസ് വിൽപ്പന ആരംഭിക്കും.

പ്ലാനോയിലെ വില്ലോ ബെൻഡിലെ ഷോപ്പുകൾ, ഫോർട്ട് വർത്തിലെ വെസ്റ്റ് ബെൻഡിലെ ഷോപ്പുകൾ, സൗത്ത്‌ലേക്കിലെ സൗത്ത്‌ലേക്ക് ടൗൺ സ്‌ക്വയർ, ടെക്സസിലെ ഫ്ലവർ മൗണ്ടിലെ ഹൈലാൻഡ്‌സ് ഓഫ് ഫ്ലവർ മൗണ്ട് എന്നിവയാണ് അടച്ചപൂട്ടുന്ന പ്രധാന സ്റ്റോറുകൾ. മൂന്ന് വർഷത്തെ കാലയളവിൽ ഏകദേശം 150 സ്റ്റോറുകൾ അടച്ചുപൂട്ടുകയാണ് കമ്പനിയുടെ ലക്ഷ്യം. 

Advertisment