സൗത്ത് കാരോലൈനയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി; ഭീകരത സൃഷ്ടിച്ച് എലികൾ, മാതാപിതാക്കൾക്കെതിരെ കേസ്

New Update
Gfghff

ബെൽട്ടൺ: സൗത്ത് കാരോലൈനയിൽ ആറുമാസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളുടെ ശരീരത്തിൽ എലി കടിച്ചതിന്റെ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. 24 വയസ്സുള്ള അകായ്‌ലയ്ക്കും ജസ്റ്റിൻ ബെയർഡനും എതിരെയാണ് കേസെടുത്തിരിക്കുന്നത്. 

Advertisment

വെള്ളിയാഴ്ച രാവിലെ തന്റെ ആറുമാസം പ്രായമുള്ള പെൺകുട്ടി രക്തത്തിൽ കുളിച്ചിരിക്കുന്നതായി അമ്മ 911ൽ വിളിച്ചറിയിച്ചതിനെ തുടർന്ന് ഡപ്യൂട്ടികൾ ബെൽട്ടണിലെ വീട്ടിൽ പരിശോധന നടത്തി. വലിയ എലിയാണ് കുട്ടിയെ കടിച്ചതെന്നും പൊലീസ് എത്തിയപ്പോൾ കുഞ്ഞും തൊട്ടിലും രക്തത്തിൽ കുളിച്ചിരിക്കുകയായിരുന്നു.

കുഞ്ഞിന്റെ കൈകളിലും തലയുടെ പിൻഭാഗത്തും ചെവികളിലും മുഖത്തും കടിയേറ്റ പാടുകളുണ്ടെന്ന് അധികൃതർ പറഞ്ഞു. ഉടൻ തന്നെ കുഞ്ഞിനെ ഗ്രീൻവില്ലെ മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.

അന്വേഷണത്തിൽ പെൺകുഞ്ഞിന് ഒരു ഇരട്ട സഹോദരനുണ്ടെന്നും, ആൺകുട്ടിയുടെ കാലുകളിലും കടിയേറ്റ പാടുകൾ കണ്ടെത്തിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി വീട്ടിൽ എലികളുടെ ശല്യമുണ്ടാക്കുന്നുണ്ടെന്ന് മാതാപിതാക്കൾ സമ്മതിച്ചതായി ഡപ്യൂട്ടികൾ പറഞ്ഞു. എന്നിട്ടും കുട്ടികളെ സംരക്ഷിക്കുന്നതിന് ഇവർ വേണ്ട നടപടി സ്വീകരിച്ചിരുന്നില്ല.

കേസ് അന്വേഷണം പുരോഗമിക്കുന്നതിനാൽ പെൺകുഞ്ഞ് കുറച്ചു ദിവസത്തേക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരും. ഇരട്ടക്കുഞ്ഞുങ്ങളെയും അവരുടെ മൂന്നാമത്തെ സഹോദരനെയും സാമൂഹിക സേവന വകുപ്പിന്റെ സംരക്ഷണയിലേക്ക് മാറ്റിയിട്ടുണ്ട്.

Advertisment